പത്തനംതിട്ട: ദുരൂഹ സാഹചര്യത്തിൽ ആനകൾ ചരിയുന്നത് ആശങ്കയ്ക്ക് വഴിയൊരുക്കുന്നു. അടുത്തിടെ ജില്ലയിൽ ഇത്തരത്തിൽ ചരിഞ്ഞ കാട്ടാനകളുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. മൺപിലാവ് മേഖലയിൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് സ്ഫോടക വസ്തുക്കൾ ചരിഞ്ഞ സംഭവത്തിൽ സ്ഫോടക വസ്തുക്കളാണോ എന്ന സംശയം നിലനിൽക്കുകയാണ്.
വനത്തിലും വനാതിർത്തിയിലും കാട്ടാനകൾ ചരിയുന്ന സംഭവങ്ങൾ അടുത്തിടെ വർദ്ധിച്ചിരിക്കുകയാണ്. പരസ്പരം കൊമ്പ് കൂടിയോ മറ്റേതെങ്കിലും മൃഗങ്ങളുടെ ആക്രമണത്താലോ ആകാമെന്നാണ് വനം വകുപ്പിന്റെ നിഗമനം. കോന്നി വനം ഡിവിഷനിൽ ഏതാനും വർഷങ്ങൾക്കുള്ളിൽ നിരവധി കാട്ടാനകളാണ് ചരിഞ്ഞത്.
കോന്നി, റാന്നി ഫോറസ്റ്റ് ഡിവിഷനുകളിൽ കാട്ടാനകളുടെ എണ്ണത്തിൽ കുറവ് വന്നിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. റാന്നി ഡിവിഷനിൽ നടന്ന സെൻസസിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് 10 കാട്ടാനകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: