അയോധ്യ: രാമ നാമം കൊത്തിയെടുത്ത പ്രത്യേക ഇഷ്ടികകള്‍ കൊണ്ടാണ് അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രം പണിയുന്നത്. ഈ ഇഷ്ടികകള്‍ ഒരു പ്രത്യേക ഫോര്‍മുല ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഇത്തരത്തിലുള്ള നിര്‍മ്മാണം ഇതിനെ സാധാരണ ഇഷ്ടികകളേക്കാള്‍ ശക്തവും കൂടുതല്‍ മോടിയുള്ളതുമാക്കുന്നു. ക്ഷേത്രം നിര്‍മ്മിച്ച വര്‍ഷത്തിന്റെ സ്മരണയ്‌ക്കായി ‘ശ്രീറാം 2023’ എന്ന എഴുതിയാണ് ചുടുകട്ടകള്‍ നിര്‍മ്മിക്കുന്നത്.
തലമുറകളായി ഇഷ്ടികകള്‍ നിര്‍മ്മിക്കുന്ന കുടുംബമായ അതുല്‍ കുമാര്‍ സിംഗ് എന്ന പ്രാദേശിക ഇഷ്ടിക ചൂള ഉടമയാണ് ഇഷ്ടികകള്‍ നിര്‍മ്മിക്കുന്നത്. പതിനാറാം നൂറ്റാണ്ടില്‍ അയോധ്യയിലെ യഥാര്‍ത്ഥ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഇഷ്ടികകള്‍ സംഭാവന ചെയ്തവരില്‍ ഒരാളാണ് അതുല്‍ സിങ്ങിന്റെ മുത്തച്ഛന്‍ വാസുദേവ് നാരായണ്‍ സിംഗ്.
തര്‍ക്ക മന്ദിരം പൊളിച്ചതിന്റെ അടിയില്‍ നിന്ന് ലഭിച്ച ചുടുകട്ടകളില്‍ വിഎന്‍എസ് എന്ന് എഴുതിയിരിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു ഇത് എന്റെ മുത്തച്ഛന്റെ കാലത്ത് നിര്‍മ്മിക്കപെട്ടതാണ്. അത് ഞങ്ങളുടെ മുത്തച്ഛന്‍ വാസുദേവ് നാരായണ്‍ സിംഗിന്റെ പേരിലായിരുന്നു.
ഇന്ന് ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍, നമ്മുടെ പൂര്‍വ്വികര്‍ നല്‍കിയത് പോലെയായിരിക്കണം നമ്മുടെ സംഭാവനയും എന്ന് നിര്‍ബന്ധമുണ്ട്. രാമക്ഷേത്ര ട്രസ്റ്റ് ഞങ്ങളെ ബന്ധപ്പെടുകയും ശ്രീരാമ നാമമുള്ള ഇഷ്ടിക നിര്‍മ്മിക്കാന്‍ അനുവാദം നല്‍ക്കുകയുമായിരുന്നുവെന്ന് അതുല്‍ കുമാര്‍ സിംഗ് പറഞ്ഞു.
श्री राम जन्मभूमि मंदिर का भव्य सिंहद्वार, तथा नृत्य मंडप और फर्श पर नक्काशी का कार्य
Shri Ram Janmabhoomi Mandir – Sinh Dwar, carvings in Nritya Mandap and on the floor. pic.twitter.com/XlSjF6ra9E
— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) October 9, 2023
ചുടുകട്ടകള്‍ക്ക് ശക്തികൂടാണ് പ്രത്യേക തരത്തിലാണ് ഇത് നിര്‍മ്മിക്കുന്നത്. ഇതിനായി മണ്ണ് ബലപ്പെടുത്താന്‍ പ്രത്യേക യന്ത്രം ഉപയോഗിച്ചു. ഇഷ്ടികകള്‍ക്കായി ഉപയോഗിക്കുന്ന മണ്ണ് കുഴയ്‌ക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്നതിന് മുമ്പ്, ഈ ഇഷ്ടികകള്‍ ലാബ് പരിശോധ നടത്തി സാധാരണ ഇഷ്ടികകളേക്കാള്‍ ഇരട്ടി ശക്തമാണെന്ന് ഉറപ്പിച്ചു.
ഇതിനു ശേഷമായിരുന്നു രാമനാമം എഴുതി നല്‍കുന്നത്. ക്ഷേത്ര നിര്‍മ്മാണത്തിനായി ഏകദേശം എട്ടു ലക്ഷത്തി 50 ആയിരം ഇഷ്ടികകള്‍ വാങ്ങാന്‍ ലാര്‍സണും ടര്‍ബോയുമായി കരാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ഇഷ്ടികകള്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റ് നിര്‍മ്മാണങ്ങള്‍ ഉപയോഗിക്കുമെന്നും അദേഹം പറഞ്ഞു.
Recent pictures from Shri Ram Janmabhoomi Mandir construction site.
श्री राम जन्मभूमि मंदिर निर्माण स्थल से आज प्राप्त चित्र pic.twitter.com/qMKiQhPRAn
— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) September 25, 2023
അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ആദ്യഘട്ടം ഈ വര്‍ഷം ഡിസംബര്‍ 30നകം പൂര്‍ത്തിയാകുമെന്ന് രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന്റെ നിര്‍മാണ സമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര നേരത്തെ പറഞ്ഞിരുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് ക്ഷേത്രം നിര്‍മിക്കുന്നതെന്നും ആദ്യഘട്ടം പൂര്‍ത്തിയാകുന്നതോടെ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: