ടെൽ അവീവ്: ഹമസിനെതിരെ കടുത്ത തിരിച്ചടി നടത്തുന്ന ഇസ്രായേലിനെ പിന്തുണച്ച് അമേരിക്ക. നൂതന യുദ്ധോപകരണങ്ങളുമായുള്ള അമേരിക്കയുടെ ആദ്യ വിമാനം ഇസ്രയേലിലെത്തി. സെക്കൻഡ് ഇസ്രയേലിലെ നവേതിം വ്യോമത്താവളത്തിൽ യുഎസ് വിമാനം യുദ്ധോപകരണങ്ങളുമായി എത്തിയതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.
എന്തൊക്കെ ആയുധങ്ങളും സൈനിക ഉപകരണങ്ങളുമായാണ് എത്തിയതെന്ന് ഐഡിഎഫ് വെളുപ്പെടുത്തിയിട്ടില്ല. ഹമാസ് നടത്തിയ ഭീകരാക്രമണങ്ങളിൽ 14 അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതായും, നിരവധി പേരെ ഭീകരർ ബന്ദികളാക്കിയിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ജോബൈഡൻ പറഞ്ഞു. കൂട്ടക്കൊലയുടെയും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളുടെയും നടുക്കുന്ന റിപ്പോർട്ടുകൾ വലിയ വേദനയുണ്ടാക്കുന്നു. ഇത് പൈശാചികമാണ്. ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം അമേരിക്ക നിലകൊള്ളുന്നുവെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
രക്തദാഹികളായഹമാസ് ഇസ്ലാമിക് സ്റ്റേറ്റിനേക്കാൾ ക്രൂരന്മാരാണ്. ഇത് തീവ്രവാദമാണ്. ജൂതർ തീവ്രവാദത്തിന് ഇരകളാകുന്നത് ആദ്യമായിട്ടല്ല. ജൂതന്മാരുടെ കൂട്ടക്കൊലയെയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ ഓർമ്മിപ്പിക്കുന്നത് എന്നും ബൈഡൻ പറഞ്ഞു. വെറ്റ് ഹൗസിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: