ടെല്‍അവീവ്: ഹമാസിനെതിരേ കടുത്ത തിരിച്ചടി തുടരുന്ന ഇസ്രായേല്‍ ഗാസ അതിര്‍ത്തിയുടെ നിയന്ത്രണം പൂര്‍ണമായും പിടിച്ചെടുത്തു. ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ ഗാസയിലെ ഹമാസ് ഭരണകൂടത്തിലെ രണ്ടു പ്രധാനപ്പെട്ട നേതാക്കള്‍ കൊല്ലപ്പെട്ടു.
ഗാസയിലെ ധനമന്ത്രി ജവാദ് അബു ഷംലയും ഹമാസ് പോളിറ്റ്ബ്യൂറോ അംഗം സക്കറിയ അബു മൊവാമറുമാണ് ഡ്രോണാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഹമാസ് ഭീകരരുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നതും ഗാസ മുനമ്പിലും പുറത്തേക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു നിര്‍ദേശിച്ചിരുന്നതും ജവാദ് അബു ഷംലയാണ്. ഹമാസിന്റെ മുതിര്‍ന്ന നേതാവാണ് സക്കറിയ അബു മൊവാമര്‍. ഹമാസിലെ തന്നെ വിവിധ ഭീകര ഗ്രൂപ്പുകളെ ഏകോപിപ്പിച്ചിരുന്നതും അയാളാണ്.
ഗാസയില്‍ ഭീകരര്‍ക്ക് ഒളിക്കാന്‍ ഇനിയൊരിടവും ബാക്കിയില്ലെന്നും ടാങ്കുകള്‍ കൊണ്ട് അതിര്‍ത്തിയില്‍ ഇരുമ്പുമതില്‍ നിര്‍മിക്കുമെന്നും നിന്ന് 1500 ഹമാസ് ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ഇസ്രായേല്‍ സൈന്യം അറിയിച്ചു. തിങ്കളാഴ്ച രാത്രിക്കു ശേഷം ഒരു ഭീകരന്‍ പോലും ഇസ്രായേലിലേക്കു നുഴഞ്ഞു കയറിയിട്ടില്ല. എന്നാല്‍ അതെപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പ്രതീക്ഷിക്കുന്നുമുണ്ട്. രാജ്യത്തിനകത്ത് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നും ഇസ്രായേല്‍ പ്രതിരോധ സേനാ വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു.
ഹമാസിന്റെ ആക്രമണത്തില്‍ ഇരുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട അമേരിക്കക്കാര്‍ 11 ആയി. തായ്ലന്‍ഡ് പൗരന്മാര്‍ പതിനെട്ടും. 1000ലധികം ഇസ്രായേലികളും. 150ലധികം പേരെ ബന്ദികളാക്കി. 3400 പേര്‍ക്ക് പരിക്കേറ്റതായും ഇസ്രായേല്‍ ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ രാത്രി ഇരുനൂറിലധികം ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണമഴിച്ചുവിട്ടു. ആക്രമണത്തില്‍ 770 പാലസ്തീനികള്‍ കൊല്ലപ്പെട്ടു. 4000ലധികം പേര്‍ക്ക് പരിക്കേറ്റു.
ഹമാസിന്റെ കീഴിലുള്ള മന്ത്രാലയങ്ങളും സര്‍ക്കാര്‍ കെട്ടിടങ്ങളുമുള്ള ഗാസയിലെ സിറ്റി റിമാല്‍ പരിസരത്ത് ഇസ്രായേല്‍ സൈന്യം കനത്ത ആക്രമണമാണ് നടത്തിയത്. മണിക്കൂറുകളുടെ ഇടവേളകളില്‍ ഗാസയില്‍ റോക്കറ്റുകള്‍ പതിച്ചുകൊണ്ടിരിക്കുകയാണ്. ഹമാസിന്റെ ആയുധ ശേഖരണ കേന്ദ്രങ്ങളടക്കം തകര്‍ത്തു. പോരാട്ടം ശക്തമാകുമ്പോള്‍ ജനങ്ങള്‍ പ്രദേശത്തു നിന്ന് ഒഴിഞ്ഞു പോകണമെന്ന് സൈന്യം മുന്നറിയിപ്പു നല്കിരുന്നു. ഇതുവരെ 1.8 ലക്ഷം പേര്‍ ഗാസയില്‍ നിന്ന് പലായനം ചെയ്തു.
ഹമാസിനെ എല്ലാ വിധത്തിലും പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ഇസ്രായേല്‍. ഇതിന്റെ ഭാഗമായി ഹമാസിന്റെ ക്രിപ്റ്റോ കറന്‍സി അക്കൗണ്ടുകളെല്ലാം ഇസ്രായേല്‍ മരവിപ്പിച്ചു.
നീണ്ട യുദ്ധത്തിനു തയാറാണെന്നും ഇസ്രായേലിലും വിദേശത്തുമായി തടവിലാക്കപ്പെട്ട പാ
ലസ്തീനികളെ മോചിപ്പിക്കണമെന്നും ഹമാസ് പറയുന്നു. റോക്കറ്റുകള്‍ ഉള്‍പ്പെടെ വലിയ ആയുധ ശേഖരം ഹമാസിന്റെ പക്കലുണ്ടെന്നാണ് അവരുടെ അവകാശവാദം. അതിനാല്‍ തന്നെ എല്ലാ തയ്യാറെടുപ്പുകളുമായാണ് യുദ്ധം ആരംഭിച്ചതെന്നും ഹമാസിന്റെ നേതാവ് ഇസ്മായില്‍ ഹാനിയെ അറിയിച്ചു.
”ഇതൊരു യുദ്ധമല്ല, യുദ്ധക്കളമല്ല… കൂട്ടക്കൊലയാണ്… നിങ്ങളീ കുഞ്ഞുങ്ങളെ കാണുന്നില്ലേ, അവരുടെ അമ്മമാരെ, അച്ഛന്മാരെ… അവരുടെ കിടപ്പുമുറിയിലാണിത്, അവര്‍ സുരക്ഷിതമായിരുന്നിടത്ത്… എങ്ങനെ ഭീകരര്‍ അവരെ കൊന്നു… ഇതൊരു യുദ്ധമല്ല”
ഹമാസ് ഭീകരര്‍ കൂട്ടക്കുരുതി നടത്തിയ, അതിര്‍ത്തിയോടു ചേര്‍ന്ന കഫര്‍ അസ്സ പ്രദേശത്തെത്തിയ മാധ്യമ പ്രവര്‍ത്തകരോട് ഇസ്രായേല്‍ സൈന്യം പറഞ്ഞതാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: