കോട്ടയം: ജാതി സംവരണത്തിനെതിരെ എന്‍എസ്എസ് . ജാതി സംവരണം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികളുടെ പ്രീണന നയമാണ് ജാതി സംവരണ ആവശ്യങ്ങള്‍ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
ജാതി സംവരണത്തിന് പിന്നില്‍ വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. ജാതിമത ഭേദമില്ലാതെ സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവരെ മുഖ്യധാരയിലെത്തിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.
ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും സമത്വത്തോടെ കാണുന്ന ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണം. തെരഞ്ഞെടുപ്പില്‍ ജാതി സെന്‍സസ് പ്രധാന വിഷയമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കെയാണ് എന്‍എസ്എസ് ജാതി സംവരണത്തിനെതിരെ രംഗത്തെത്തിയത്.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജാതി സെന്‍സസ് നടപ്പാക്കാനാണ് ആലോചന. ഐ എന്‍ ഡി ഐ എ സഖ്യത്തിലെ ഭൂരിപക്ഷം പാര്‍ട്ടികളും ജാതി സെന്‍സസിന് അനുകൂലമാണെന്ന് രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: