കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ സ്വദേശി സയന്‍സ് മൂവ്‌മെന്റും സിവിലിയന്‍സും സംയുക്തമായി സംഘടിപ്പിച്ച സിവില്‍ എന്‍ജിനീയറിങ് ക്വിസ് മത്സരത്തിന്റെ ഫൈനലില്‍ കൊല്ലം ടികെഎം കോളജ് ഓഫ് എന്‍ജിനിയറിങ് ജേതാക്കളായി. മുരളീകൃഷ്ണന്‍ ബി., നിര്‍മല്‍ എ.എം.എ.ന്നിവരടങ്ങുന്നതായിരുന്നു ടീം. മലപ്പുറം ഏറനാട് നോളെജ് സിറ്റി (മുഹമ്മദ് നജീബ് കെ.പി., ഫര്‍ഹാന്‍ കെ) രണ്ടാം സ്ഥാനവും കൊല്ലം ബിഷപ് ജെറോം ഇന്‍സ്റ്റിറ്റിയൂട്ട്, (ഷൈന്‍ സി. ബോസ്, ശ്രീരാജ് എസ്), മൂന്നാം സ്ഥാനവും നേടി.
ചടങ്ങില്‍ എന്‍ഐടി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ, ഡോ. ആര്‍. ശ്രീധരന്‍ (സെന്റര്‍ ഫോര്‍ ഇന്ത്യന്‍ നോളെജ് സിസ്റ്റംസ്), വിജ്ഞാന ഭാരതി ദക്ഷിണ ഭാരത സംഘടനാ
സെക്രട്ടറി അബ്ഗ ആര്‍, അജയന്‍ (സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി), ഡോ. അനില്‍കുമാര്‍, കല സി.പി., ഡോ. റോബിന്‍ ഡേവിസ്, നീബ വൈ., സിവിലിയന്‍സ് ജനറല്‍ മാനേജര്‍, രേവിത് സി.കെ. എന്നിവര്‍ സംസാരിച്ചു.
കേരളത്തിലുടനീളമുള്ള എന്‍ജിനീയറിങ് കോളജുകളിലെ സിവില്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത എംഎസെഡ്ഇ 5.0 യുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ ഒന്‍പതു ടീമുകളാണ് മത്സരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: