Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Vasthu

ക്ഷേത്രമാതൃകയില്‍ പൂജാമുറി ചെയ്യാമോ? വീട്ടില്‍ പൂജാമുറി പണിയുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2023, 06:20 pm IST
in Vasthu

ഡോ. കെ.മുരളീധരന്‍ നായര്‍

 

സാമാന്യം വലിപ്പമുള്ളൊരു വീടു പണികഴിപ്പിക്കുകയാണ്. വീട്ടിനകത്ത് വടക്കുകിഴക്കുഭാഗത്തായി ക്ഷേത്രമാതൃകയില്‍ പൂജാമുറി പണിയുന്നതില്‍ അപാകതയുണ്ടോ?

താമസിക്കുന്ന വീടിനകത്ത് ക്ഷേത്രമാതൃകയില്‍ പൂജാമുറി ചെയ്യുന്നത് ഗുണത്തിലേറെ ദോഷം ചെയ്യും. ഗൃഹാന്തരീക്ഷത്തിനനുസരിച്ച് പൂജാമുറി പണിയുന്ന താണ് ഉത്തമം. ദേവന് അമ്പലത്തില്‍ പ്രാധാന്യം, മനുഷ്യന് വീട്ടില്‍ പ്രാധാന്യം; ഇതാണ് തത്ത്വം. സാധാരണ രീതിയില്‍ ഒരു പൂജാമുറി പണികഴിപ്പിച്ച് അത്യാവശ്യം വേണ്ട എല്ലാ ചിത്രങ്ങളും വച്ച് വിളക്കു കൊളുത്തി ആരാധിച്ചാല്‍ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും.

പുതുതായി ഒരു ഫ്‌ലാറ്റ് അല്ലെങ്കില്‍ വില്ല വാങ്ങണം എന്ന് ആഗ്രഹിക്കുന്നു. ഇതില്‍ ഏതാണ് നല്ലത്?

ഫ്‌ലാറ്റും വില്ലയും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. ഫ്‌ലാറ്റിനകത്ത് എഴുപത് ശതമാനം മാത്രമേ വാസ്തുശാസ്ത്രം ഉള്‍ക്കൊള്ളുവാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍, വില്ലകളില്‍ തൊണ്ണൂറ് ശതമാനം വാസ്തുശാസ്ത്രം ഉള്‍ക്കൊള്ളിക്കാനാവും. കൂടാതെ ലാന്‍ഡ്‌സ്‌കേപ്പ് ചെയ്യുന്നതിനും പ്രത്യേകമായി കിണര്‍ കുഴിക്കുന്നതിനും ചുറ്റുമതില്‍ കെട്ടുന്നതിനുമെല്ലാം സൗകര്യമുണ്ട്. അതിനാല്‍ വില്ലകള്‍ക്കാണ് മുന്‍തൂക്കം കൊടുക്കേണ്ടത്.

വീടിന്റെ പ്രധാനവാതിലിനു നേരേയാണ് പൂജാമുറിയുടെ വാതില്‍ ഉള്ളത്. ഈ അടുത്ത കാലത്ത് വീട് നവീകരിച്ചപ്പോള്‍ വരുത്തിയ മാറ്റമാണിത്. ഇതിന് ശേഷം വീടിന് പഴയ ഐശ്വര്യം കുറവായി കാണുന്നതെന്തുകൊണ്ടാണ്?

പലപ്പോഴും വീട് നവീകരിക്കുമ്പോഴാണ് ഐശ്വര്യമായി നില്ക്കുന്ന പലതും നഷ്ടപ്പെടുന്നത്. പ്രധാനവാതില്‍ തുറക്കുമ്പോള്‍ നേരേ പൂജാമുറിയുടെവാതില്‍ കാണുന്നത് നല്ലതല്ല. ഇതിന്റെ വാതില്‍ മാറ്റി ക്രമീകരിക്കുകയോ അതല്ലെങ്കില്‍ പൂജാമുറി വീടിന്റെ മറ്റ് ഏതെങ്കിലും ഉചിതമായ സ്ഥാനത്ത് മാറ്റി സ്ഥാപിക്കുകയോ ചെയ്യുക.

തെക്കോട്ടു നോക്കിയിരുന്ന് ജോലി ചെയ്യുന്നതില്‍ അപാകതയുണ്ടോ?

ഒരിക്കലുമില്ല. തെക്കോട്ട് നോക്കിയിരുന്ന് ജോലിചെയ്യുന്നതില്‍ ധാരാളം ഗുണങ്ങളുണ്ട്. കാരണം ദക്ഷിണധ്രുവത്തില്‍നിന്നു വരുന്ന കാന്തികശക്തി തെ ക്കോട്ടുനോക്കിയിരുന്ന് ജോലി ചെയ്യുന്ന ആളിന് അനുകൂലകാന്തികതരംഗം ഉണ്ടാക്കും. ഇത് മറ്റ് മൂന്നുദിക്കിനെക്കാള്‍ ഉചിതമായിരിക്കും. കൂടാതെ ഉറച്ച ഒരു തീരുമാനം എടുക്കേണ്ട അവസരത്തില്‍ തെക്കോട്ടു നോക്കിയിരുന്ന് എടുക്കുന്ന താണ് ഉത്തമം. ബിസിനസ്സുകാര്‍ക്ക് പൊതുവേ അനുകൂലദിക്ക് തെക്കുഭാഗമാണ്. മിലിട്ടറി ഓഫീസേഴ്‌സ്, പൊലീസ് മേലധികാരികള്‍ ഇവരുടെയെല്ലാം സീറ്റ് തെക്കോട്ട് നോക്കിയിടുന്നത് നല്ലതാണ്. തെക്കിനെ സ്വാധീനിക്കുന്നത് ചൊവ്വയെന്ന ഗ്രഹമാണ്.

ഒരു വീടിന്റെ പ്രധാനപെട്ട ബെഡ്‌റൂം എവിടെ വരുന്നതാണ് ഉത്തമം?

ഒരു വീടിനെ സംബന്ധിച്ച് അവരുടെ മാസ്റ്റര്‍ ബെഡ്‌റൂം തെക്കു പടിഞ്ഞാറു ഭാഗമായ കന്നിമൂലയില്‍ വരുന്നതാണ് ഉത്തമം. അതല്ലെങ്കില്‍ വടക്കുപടിഞ്ഞാറ് വായുകോണിലും വരാം. ഇരുനിലവീട് പണിയുമ്പോള്‍ ഒരിക്കലും തെക്കുപടിഞ്ഞാറ് കന്നിമൂലഭാഗം ഒഴിച്ചിടരുത്. ഒരു മുറി കെട്ടിയാലും കന്നിമൂലഭാഗം മുതല്‍ പണിഞ്ഞുവരിക.

ക്ഷേത്രത്തിന്റെ എത്ര അകലെയാണ് വീടുകള്‍ പണിയേണ്ടത്? ക്ഷേത്രജീവനക്കാര്‍ ക്ഷേത്ര കോമ്പൗണ്ടിനോട് ചേര്‍ന്ന് താമസിക്കുന്നുണ്ട്. ഇത് എത്രത്തോളം ശരിയാണ്?

ക്ഷേത്രജീവനക്കാരായാലും പുറമേയുള്ളവരായാലും ക്ഷേത്രനിയമങ്ങള്‍ ഒരു പോലെ ബാധകമാണ്. എന്നാല്‍, ക്ഷേത്രത്തില്‍നിന്ന് വളരെ ദൂരത്തുതാമസിക്കുന്ന ജീവനക്കാരായാല്‍ ക്ഷേത്രത്തിന്റെ ദൈനംദിനകാര്യങ്ങള്‍ക്കും സമയബന്ധിതമായി ചെയ്യേണ്ട പൂജകള്‍ക്കും തടസ്സമുണ്ടാകും. ഇക്കാരണത്താല്‍ മാത്രമാണ് ക്ഷേത്രജീവനക്കാര്‍ക്ക് ക്ഷേത്രക്കോമ്പൗണ്ടിനോട് അടുത്തു താമസിക്കാനുള്ള ഗൃഹങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. ഇതില്‍ പൂജാരിമാരും ഉള്‍പ്പെടും. എന്നാല്‍, പ്രകൃതി നിയമമനുസരിച്ച് ക്ഷേത്രത്തിന്റെ നിശ്ചിത അകലത്തില്‍ മാത്രമേ ഗൃഹങ്ങള്‍ പണിയാവൂ. ക്ഷേത്രക്കോമ്പൗണ്ടിനോടു ചേര്‍ന്ന് താമസിക്കുന്നവര്‍ പലവിധ കഷ്ടപ്പാടുകളും ഭാഗ്യദോഷങ്ങളും അനുഭവിക്കുമെന്ന കാര്യം സത്യമാണ്. ഇത് എല്ലാ ദേവാലയങ്ങള്‍ക്കും ബാധകമാണ്.

താമസിച്ചിരുന്ന വീടിനുചുറ്റും പൊതുവഴി വരുന്നത് നല്ലതാണോ?

വാസ്തുശാസ്ത്രപ്രകാരം ഒരു ഗൃഹത്തിന് നാലുദിക്കിലും പൊതുവഴി വരുന്നതില്‍ തെറ്റില്ല. എന്നാല്‍, പ്രായോഗികമായി നോക്കുമ്പോള്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനിടയുണ്ട്. വീടിന്റെ ഒരു ഭാഗത്ത് പൊതുവഴി വരുന്നത് നല്ലതാണ്. ഒരു വഴി വന്ന് അവസാനിക്കുന്ന ഭാഗത്തിനു നേരേ ഒരു കാരണവശാലും വീടിന്റെ പൂമുഖം കൊടുക്കരുത്. ഇങ്ങനെ കൊടുത്തിട്ടുള്ള വീടുകള്‍ക്ക് ദുരിതഫലങ്ങളാണ് ഉണ്ടാകുന്നത്. ഇതുപോലെ നാലുമുക്ക് ചേരുന്ന ഭാഗം, മൂന്നുമുക്കു ചേരുന്ന ഭാഗം കോണുകളോട് ചേര്‍ന്നിരിക്കുന്ന ഭാഗം എന്നീ സ്ഥലങ്ങളില്‍ വീടു പണിയാതിരിക്കുന്നതാണ് നല്ലത്.

വീട്ടില്‍ പൂജാമുറി പണിയുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?

ഒരിക്കലും ക്ഷേത്രത്തിന്റെ അളവുകളോ വാതിലിന്റെ അളവുകളോ വീട്ടിലെ പൂജാമുറിക്ക് എടുക്കുവാന്‍ പാടില്ല. വീട്ടിലെ പൂജാമുറിക്ക് പ്രത്യേകം അളവ് കൊടുക്കരുത്. ക്ഷേത്രമാതൃകയില്‍ വീടിനകത്ത് പൂജാമുറി പണിയുന്നത് ഗുണത്തെക്കാള്‍ ദോഷമുണ്ടാക്കും. വീടിന്റെ തറ ലെവലില്‍നിന്ന് പടികള്‍ കെട്ടി പടങ്ങള്‍ വയ്‌ക്കുന്നതില്‍ തെറ്റില്ല. വീട്ടിലെ പൂജാമുറിക്കകത്ത് ശൈവം, വൈഷ്ണവം എന്ന കണക്ക് എടുക്കാതെ എല്ലാ ദേവീദേവന്മാരുടെയും ചിത്രങ്ങള്‍ വയ്‌ക്കാം. എന്നാല്‍, മരണമടഞ്ഞവരുടെ ചിത്രങ്ങള്‍ വയ്‌ക്കാന്‍ പാടില്ല. പൂജാമുറിയുടെ ദര്‍ശനം പടിഞ്ഞാറോ കിഴക്കോ ആയിരിക്കണം. പടങ്ങള്‍
പടിഞ്ഞാറോട്ടും നമ്മള്‍ നിന്ന് തൊഴുന്നത് കിഴക്കോട്ടും ആകുന്നതാണ് ഉത്തമം. പൂജാമുറിയില്‍ 8 ഇഞ്ചില്‍ കൂടുതല്‍ വലിപ്പമുള്ള കല്‍വിഗ്രഹങ്ങള്‍ വച്ചു പൂജിക്കുന്നത് നല്ലതല്ല. പൂജാദികര്‍മ്മങ്ങള്‍ ചെയ്യുന്ന ബ്രാഹ്മണര്‍ക്ക് ഇങ്ങനെയുള്ള വിഗ്രഹം വന്നാല്‍ അതിനെ അഭിഷേകം ചെയ്ത് വിധിപ്രകാരം ആചരിക്കാന്‍ അറിയാം. ആയതിനാല്‍ സാധാരണക്കാര്‍ ഇത് ഒഴിവാക്കേണ്ടതാണ്.

വീട്ടിലെ പൂജാമുറിയില്‍ രാവിലെയും വൈകുന്നേരവും വിളക്ക് കത്തിക്കണം. നെയ്യ്, നല്ലെണ്ണ ഇവയില്‍ ഏതെങ്കിലും ഉപയോഗിക്കണം. സന്ധ്യാസമയത്ത് ലക്ഷ്മിവിളക്ക് കത്തിച്ച് വീടിന്റെ പൂമുഖവാതിലിന് അടുത്ത് വയ്‌ക്കുക. ഇത് വീട്ടിലെ പെണ്‍കുട്ടികളെക്കൊണ്ടു ചെയ്യിക്കുന്നത് അവരുടെ എല്ലാ ഐശ്വര്യത്തിനും വഴി യൊരുക്കും. പൂജാമുറിയുടെ വാതിലില്‍ ദൈവങ്ങളുടെ രൂപം കൊത്തിവയ്‌ക്കരുത്.

പൂജാമുറിയില്‍ ഇഷ്ടദേവത ആരുതന്നെ ആയാലും ഗണപതിയുടെയും ദേവിയുടെയും ചിത്രങ്ങള്‍ വയ്‌ക്കുവാന്‍ മറക്കരുത്. ഇവര്‍ സര്‍വ്വ ഐശ്വര്യങ്ങളും തരുന്ന ശക്തികളാണ്.

വാസ്തുശാസ്ത്രപരമായി പണിയിച്ച വീടിനകത്ത് ഫര്‍ണിച്ചറുകള്‍ ക്രമീകരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണ്?

വീടിന്റെ പ്രധാന വാതില്‍ മറയ്‌ക്കത്തക്ക വിധം സോഫയോ മറ്റു ഫര്‍ണിച്ചറുകളോ ഇടരുത്. ഭാരമുള്ള ഫര്‍ണിച്ചറുകള്‍ എല്ലാം ഹാളിന്റെ തെക്കുഭാഗത്ത് ക്രമീകരിക്കുക. വീടിന്റെ മദ്ധ്യഭാഗം ഒഴിച്ചിടുക. ബെഡ്‌റൂമില്‍ കട്ടില്‍ ഇടുമ്പോള്‍ ഒന്നുകില്‍ തെക്കോട്ടോ അല്ലെങ്കില്‍ കിഴക്കോട്ടോ തലവച്ചു കിടക്കണം. അടുക്കളയില്‍ അഗ്നിയുടെ സ്ഥാനം കിഴക്കുഭാഗത്തും സിങ്ക്, വാട്ടര്‍ ടാപ്പുകള്‍ എന്നിവ സ്ഥാപിക്കുന്നത് വടക്കുഭാഗത്തും ആയിരിക്കണം. സ്‌റ്റോര്‍ മുറി ക്രമീകരിക്കുന്നത് പടിഞ്ഞാറു ഭാഗത്തു വരുന്നത് ഉത്തമം.

 

 

Tags: Home DecorVasthu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

വാസ്തു ശാസ്ത്ര പ്രകാരം സ്‌റ്റെയര്‍കേസ് പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Vasthu

കുടുംബ കലഹത്തിനു കാരണം കന്നിമൂലയോ? കന്നിമൂലയെകുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

Vasthu

വീട്ടിൽ കലഹം ഒഴിവാക്കി ഐശ്വര്യം കൊണ്ടുവരാൻ..

Spiritual

നിങ്ങൾ ബുധനാഴ്ച ജനിച്ചവരോ ? എങ്കിൽ ഭാവി ഇങ്ങനെയാകും

Samskriti

ക്ഷേത്രമാതൃകയില്‍ വീട്ടിൽ പൂജാമുറി പണിതാൽ……

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.