ജില്ലയിൽ ജന്മഭൂമി വാർഷിക വരിസംഖ്യ പ്രവർത്തനത്തിന് വൻ മുന്നേറ്റം. 50000 കോപ്പികൾ പുതുതായി ചേർക്കാൻ ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന പ്രചാര പ്രവർത്തനങ്ങൾ ലക്ഷ്യത്തോട് അടുക്കുകയാണ്. ഒക്ടോബർ പത്തിനകം ലക്ഷ്യം കാണുമെന്നാണ് പ്രതീക്ഷ. ഇതിനകം തന്നെ വിവിധ മണ്ഡലങ്ങളിൽ ആയിരക്കണക്കിന് ആളുകളെ വരിസംഖ്യ പദ്ധതിയിൽ അംഗമാക്കുന്ന പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞു. ബിജെപിയുടെ ബൂത്തുതലം മുതൽ സംസ്ഥാനതലം വരെ ചുമതലയുള്ള ഓരോ പ്രവർത്തകനും 10 പേരെ വീതം വരിക്കാനാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: