Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രജത ജൂബിലി ആഘോഷ ചടങ്ങില്‍ ബിസിനസ് വിപുലീകരണ പദ്ധതി പ്രഖ്യാപിച്ച് പല്‍നാര്‍ ട്രാന്‍സ്മീഡിയ

ബംഗളൂരുവില്‍ പുതിയ ഡെവലപ്മെന്‍റ് സെന്‍റര്‍ സ്ഥാപിക്കും; ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കും

Janmabhumi Online by Janmabhumi Online
Oct 9, 2023, 04:04 am IST
in Technology
FacebookTwitterWhatsAppTelegramLinkedinEmail

 

തിരുവനന്തപുരം:  കേരളത്തിലെ ആദ്യ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലൊന്നായ പല്‍നാര്‍ ട്രാന്‍സ്മീഡിയ ബംഗളൂരുവില്‍ പുതിയ ഡെവലപ്മെന്‍റ് സെന്‍റര്‍ തുടങ്ങും. ശനിയാഴ്ച നടന്ന കമ്പനിയുടെ രജതജൂബിലി ആഘോഷത്തിലാണ് ബിസിനസ് വിപുലീകരണ പദ്ധതി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് കൂടുതല്‍ ഐടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

അമേരിക്കന്‍ യൂറോപ്യന്‍ വിപണികളില്‍ കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ ശക്തമായ സാന്നിധ്യമറിയിച്ച കമ്പനിക്ക് ഇന്ത്യ, അമേരിക്ക, ജര്‍മ്മനി എന്നിവിടങ്ങളിലായി മുന്നൂറിലധികം ജീവനക്കാരുണ്ട്. വാര്‍ഷിക വിറ്റുവരവ് 17 മില്യണ്‍ യു.എസ് ഡോളറാണ്.

ജര്‍മ്മനിയിലെയും യുഎസിലെയും ഉപഭോക്താക്കള്‍ക്ക് ലോകോത്തര സേവനം നല്‍കുന്ന സ്ഥാപനമാണ് പല്‍നാറെന്ന് ആഘോഷത്തില്‍ പങ്കെടുത്ത ജര്‍മ്മന്‍ കോണ്‍സല്‍ ജനറല്‍ എച്ച്.ഇ അഹിം ബുര്‍ക്കാര്‍ട്ട് പറഞ്ഞു. കാല്‍ നൂറ്റാണ്ടിന് മുമ്പ് പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറിയ ഈ സ്റ്റാര്‍ട്ടപ്പിന്റെ പ്രവര്‍ത്തനത്തെ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന സാപ് ഇന്ത്യയുടെ മനേജിംഗ് ഡയറക്ടര്‍ സിന്ധു ഗംഗാധരന്‍ അഭിനന്ദിച്ചു.

ഐടി കമ്പനികള്‍ക്ക് കുതിച്ചുയരാന്‍ സാധിക്കുന്ന ശക്തമായ ആവാസവ്യവസ്ഥയാണ് കേരളത്തിലുള്ളതെന്നും പല്‍നാറിന്റെ വളര്‍ച്ച ഇതിന് തെളിവാണെന്നും പല്‍നാര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. സയ്യിദ് ഇബ്രാഹിം നന്ദി പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച ആഭ്യന്തര ഐടി കമ്പനികളിലൊന്നായി മാറാന്‍ തങ്ങള്‍ക്ക് സാധിച്ചു. ടെക്നോപാര്‍ക്ക് മാനേജ്മെന്‍റ്, ഉപഭോക്താക്കള്‍, ജീവനക്കാരുടെയും കൂടുംബാംഗങ്ങളുടെയും പിന്തുണ എന്നിവ തങ്ങളെ പോലുള്ള കമ്പനികള്‍ക്ക് നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബംഗളൂരുവിലെ പുതിയ വികസന കേന്ദ്രം ഈ വര്‍ഷം തന്നെ പ്രവര്‍ത്തനക്ഷമമാകുമെന്ന് പല്‍നാറിന്റെ സ്ഥാപക ഡയറക്ടര്‍ ശ്രീജിത്ത് നാരായണ്‍ പറഞ്ഞു. ടെക്നോപാര്‍ക്ക് സ്ഥാപക സിഇഒ ജി.വിജയ രാഘവന്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, ജിടെക് സെക്രട്ടറി ശ്രീകുമാര്‍, ടെക്നോപാര്‍ക്ക് തിരുവനന്തപുരം സിഇഒ കേണല്‍ സഞ്ജീവ് നായര്‍,  ഇന്‍സൈഡേഴ്സ് ടെക്നോളജി ജര്‍മ്മനി മാനേജിങ് ഡയറക്ടര്‍ വെര്‍ണര്‍ വെയ്സ് എന്നിവര്‍ സംസാരിച്ചു.

1998 സെപ്റ്റംബര്‍ 16 ന് ടെക്നോപാര്‍ക്കിലെ പമ്പ ബ്ലോക്കില്‍ ഡോ. ഇബ്രാഹിമും ശ്രീജിത്തും ചേര്‍ന്ന് 650 യു.എസ് ഡോളറിന്റെ മൂലധനത്തിലാണ് കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. ജര്‍മ്മന്‍ സംസാരിക്കുന്ന യൂറോപ്യന്‍ വിപണിയായിരുന്നു ശ്രദ്ധ. ജര്‍മ്മനിയില്‍ നിന്ന് ആദ്യത്തെ ക്ലയന്‍റിനെ ലഭിക്കുകയും ഓഫീസിന്റെ വിസ്തീര്‍ണ്ണം 150 ചതുരശ്ര അടി കൂടി വര്‍ധിപ്പിക്കുകയും ചെയ്തു. 2019 ല്‍ ജര്‍മ്മന്‍ ഐടി കമ്പനിയായ ഐവര്‍ക്സ് ജിഎംബിഎച്ചിനെ ഏറ്റെടുത്തതോടെ പല്‍നാര്‍ യൂറോപ്പിലെ കൂടുതല്‍ വിപണിയിലേക്ക് കടന്നു. രജതജൂബിലിയോട് അനുബന്ധിച്ച് വ്യവസായ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ബ്രാന്‍ഡ് നെയിമായ ഐവര്‍ക്സ് എന്ന പേരിലായിരിക്കും ഇനി മുതല്‍ ഇന്ത്യയിലും യൂറോപ്പിലും പല്‍നാറിന്റെ പ്രവര്‍ത്തനം.

ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലെ പട്ടണങ്ങളിലെ ബൈക്ക് പാര്‍ക്കിംഗ് ടവറുകള്‍ക്കായുള്ള ആപ്ലിക്കേഷന്‍ തയ്യാറാക്കിയതാണ് കമ്പനിയ്‌ക്ക് നിര്‍ണായകമായത്. ഓസ്ട്രിയയിലെ ഡാഫി, പോങ്കൗ മേഖലയിലുടനീളം നൂറുകണക്കിന് സോളാര്‍ ഇന്‍സ്റ്റലേഷനുകള്‍, എനര്‍ജി മാനേജ്മെന്‍റ്  സംവിധാനങ്ങള്‍ എന്നിവ കൈകാര്യം ചെയ്യാനുള്ള സാങ്കേതികവിദ്യ നല്‍കുന്നത് പല്‍നാറാണ്. അമേരിക്കന്‍. യൂറോപ്യന്‍ വിപണികളില്‍ പ്രവര്‍ത്തനം വിപുലീകരിക്കുമ്പോഴും പ്രോഗ്രാമിംഗ് ജോലികള്‍ നടക്കുന്നത് തിരുവനന്തപുരത്തെ ഡെവലപ്മെന്‍റ് സെന്‍ററിലായിരിക്കും.

 

Tags: Palnar Transmediaപല്‍നാര്‍ ട്രാന്‍സ്മീഡിയtechnopark
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആറ്റിപ്ര വാര്‍ഡിലെ ജനസദസ് മുന്‍ കൗണ്‍സിലര്‍ ആര്‍.സി.ബീന ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു
News

ആറ്റിപ്രയുടെ വില്ലന്‍ ടെക്‌നോപാര്‍ക്ക്

Technology

ഗോത്രവിഭാഗത്തിലെ യുവജനങ്ങളുടെ സംഗമവേദിയായി ടെക്നോപാര്‍ക്ക്      

Technology

ടെക്നോപാര്‍ക്കിലെ ഇന്‍ആപ്പ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസ് കരിയര്‍ ഗൈഡന്‍സ് പരിപാടി സംഘടിപ്പിച്ചു

Kerala

ഇതര സംസ്ഥാന തൊഴിലാളി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Environment

ഊര്‍ജ സംരക്ഷണവാരം: ഇലക്ട്രിക് ബഗ്ഗി പുറത്തിറക്കി ടെക്നോപാര്‍ക്ക്

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍ നടപടി വിലക്കി വിസി

വികസിത ഭാരതത്തോടൊപ്പം പുതിയ കേരളവും സൃഷ്ടിക്കുക ലക്ഷ്യം: എം.ടി. രമേശ്

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലും ഒരു മുന്നണിയാകും: പി.സി.ജോര്‍ജ്

പോക്സോ കേസ് പ്രതിയായ നഗരസഭ കൗണ്‍സിലറെ പുറത്താക്കി സിപിഎം

കേരളത്തിന്റെ ഭാവി തുലാസില്‍: ശോഭ സുരേന്ദ്രന്‍

ഓണാവധിക്കാലത്ത് റെയില്‍വേ സബ്സിഡിയോടെ വിനോദ യാത്ര

ഫണ്ട് പിരിവ് നടത്തിയില്ല: നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്പന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

ഭിന്നശേഷിക്കാരന്‍ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies