ബെംഗളൂരു: മെഡിക്കല്‍ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് 10.80ലക്ഷം രൂപ തട്ടിയെടുത്ത നാല് അന്തര്‍ സംസ്ഥാന തട്ടിപ്പുകാരെ ഹൈഗ്രൗണ്ട്സ് പോലീസ് പിടികൂടി. ബിഹാര്‍ സ്വദേശിയായ നിഖില്‍ ജ്വാലപൂര്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള അശുതോഷ്, ബസന്ത് കുമാര്‍, ആശിഷ് ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്.
മെഡിക്കല്‍ സീറ്റ് മോഹിയായ യുവാവിന്റെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്. നീറ്റ് പരീക്ഷയില്‍ റാങ്ക് നേടാനാകാതെ വന്നതോടെ മെഡിക്കല്‍ സീറ്റില്‍ ചേരാന്‍ ബദല്‍ മാര്‍ഗം തേടുകയായിരുന്നു മഞ്ജുനാഥിന്റെ മകന് ജീവനെന്ന് പരാതിക്കാരന് പറഞ്ഞു. അതിനിടെ, 75 ലക്ഷം രൂപയ്ക്ക് മെഡിക്കല്‍ സീറ്റ് നല്‍കാമെന്ന് ജീവന്റെ സഹോദരന് സന്ദേശം ലഭിച്ചു. തുടര്‍ന്ന്, റോഷ്നി എന്ന് സ്വയം പരിചയപ്പെടുത്തി ഒരു അജ്ഞാത സ്ത്രീ മഞ്ജുനാഥിനെ ബന്ധപ്പെടുകയും മെഡിക്കല്‍ പ്രവേശനം സുഗമമാക്കാന്‍ സഹായിക്കു
മെന്ന് അവകാശപ്പെടുകയുംചെയ്തു.
60 ലക്ഷം രൂപ ഫീസില്‍ മകന് ദാവന്‍ഗരെയിലെ ഒരു പ്രശസ്തമായ കോളേജില്‍ സീറ്റ്ന ല്‍കാമെന്ന് റോഷ്നിമഞ്ജുനാഥിന് ഉറപ്പ് നല്കി. സെപ്തംബര്‍ 24 ന് ബെംഗളൂരു കണ്ണിംഗ്ഹാം റോഡിലുള്ള ഒരു ഓഫീസില്‍ യോഗിഷ് എന്നയാള്‍ നിബന്ധനകള്‍ ചര്‍ച്ച ചെയ്തു. തന്റെ സേവനത്തിന് മൂന്ന് ലക്ഷം രൂപ കമ്മീഷന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസില്‍ മെഡിക്കല്‍ സീറ്റ് ഉറപ്പാക്കുമെന്ന് യോഗീഷ് വാഗ്ദാനം ചെയ്തു.
കൂടുതല്‍ നിര്‍ദേശപ്രകാരം മഞ്ജുനാഥിന്റെ ഭാര്യ കല, പ്രതികളായ അശുതോഷ്, നിഖില്‍ എന്നിവരെ പ്രസ്തുത ഓഫീസില്‍ കണ്ടു. പണം നിക്ഷേപിക്കുന്നതിന് അവര്‍ ഒരു ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്കി. തല്‍ഫലമായി, മഞ്ജുനാഥ് ഒന്നിലധികം തവണകളായി 10.80ലക്ഷം രൂപആര്ടിജിഎസ് വഴി കൈമാറി. എന്നാല്‍, സെപ്തംബര്‍ 27ന് യോഗീഷുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ സംശയം ഉയര്‍ന്നു. കൂടുതല്‍ അന്വേഷണത്തില്‍ പ്രതികള്‍ അവരുടെ കണ്ണിംഗ്ഹാം റോഡിലെ ഓഫീസില്‍ നിന്ന് പെട്ടെന്ന് അപ്രത്യക്ഷനായതായി കണ്ടെത്തി. ചതി മനസ്സിലാക്കിയ രക്ഷിതാക്കള്‍ ഉടന്‍ ഹൈഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
വിശദമായ സാങ്കേതിക അന്വേഷണത്തിനൊടുവില്‍ നാല് തട്ടിപ്പുകാരെ പോലീസ് കണ്ടെത്തി. ഒളിവിലുള്ള നാല് പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. ഡോക്ടര്‍മാരാകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ കബളിപ്പിക്കാന്‍ ശ്രമിച്ച പത്തിലേറെ ജീവനക്കാരുടെ സംഘവുമായി പ്രതി ഓപ്പറേഷന് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ചെക്കുകള്‍, കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, ബന്ധപ്പെട്ട രേഖകള്‍ എന്നിവ ഉള്‍പ്പെടെ
യുള്ള തെളിവുകള്‍ ലഭിച്ചു.
പ്രതികളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി സെന്‍ട്രല്‍ ഡിവിഷന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: