തൃശ്ശൂര്‍: ജന്മഭൂമി പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് തൃശ്ശൂരില്‍ മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി എത്തി. പ്രചാര പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത് അദ്ദേഹം പുതിയ വരിക്കാരെ ചേര്‍ത്തു.
ജന്മഭൂമി കേരളത്തിന്റെ കാവലാണെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. അഴിമതിക്കും അനീതികള്‍ക്കും എതിരെ ശബ്ദമില്ലാത്ത സാധാരണക്കാരുടെ പക്ഷത്തുനിന്ന് പോരാടുന്ന പത്രമാണ് ജന്മഭൂമി. കേരളത്തിന്റെ സംസ്കാരവും മലയാള ഭാഷയുടെ പ്രൗഢിയും സംരക്ഷിക്കുക എന്നത് കര്‍ത്തവ്യമായി ഏറ്റെടുത്ത പത്രം കൂടിയാണ് ജന്മഭൂമി. ജന്മഭൂമി പ്രചാര പ്രവര്‍ത്തനത്തില്‍ പങ്കാളികളാകേണ്ടത് എല്ലാ മലയാളികളുടെയും കടമയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: