Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സര്‍സംഘചാലക് അമൃതപുരിയിലെത്തി അമ്മയെ സന്ദര്‍ശിച്ചു

Sarsanghachalak came to Amritapuri and visited

Janmabhumi Online by Janmabhumi Online
Oct 9, 2023, 01:13 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കരുനാഗപ്പള്ളി: പ്രകൃതി സംരക്ഷണത്തിന്റെയും സേവാപ്രവര്‍ത്തനങ്ങളുടെയും സന്ദേശങ്ങള്‍ കൈമാറി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാതാ അമൃതാനന്ദമയീദേവിയുമായി കൂടിക്കാഴ്ച നടത്തി. വള്ളിക്കാവ് അമൃതപുരി മാതാ അമൃതാനന്ദമയീ മഠത്തിലെത്തിയാണ് അദ്ദേഹം അമ്മയെ കണ്ടത്. പിറന്നാള്‍ദിനത്തില്‍ എത്തിച്ചേരാനായില്ലെന്ന് ചൂണ്ടിക്കാട്ടി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് ഡോ. മോഹന്‍ ഭാഗവത് അമ്മയുടെ അനുഗ്രഹം തേടിയത്.

ജമ്മുകശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമടക്കം അമൃതാനന്ദമയീമഠം നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളെപ്പറ്റി അമ്മ വിശദീകരിച്ചു. കുടുംബപ്രബോധനത്തിലും പ്രകൃതി, ഗോ സംരക്ഷണത്തിലും ഗ്രാമവികാസത്തിലും ധര്‍മ്മജാഗരണത്തിലുമൂന്നി ആര്‍എസ്എസ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ഇരുവരും ആശയവിനിമയം നടത്തി.
വൈകിട്ട് 3.30ന് ആശ്രമത്തില്‍ എത്തിയ ഡോ. മോഹന്‍ ഭാഗവതിനെ സ്വാമി തുരീയാമൃതാനന്ദപുരി, ഭവ്യാമൃതാനന്ദപുരി, ശരണാമൃതചൈതന്യ, തപസ്യാമൃതാനന്ദപുരി, വേദാമൃതാനന്ദപുരി എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. മഠത്തിലെ കളരിയില്‍ ദര്‍ശനം നടത്തി, ആനയൂട്ടും നടത്തിയതിന് ശേഷം അഞ്ചരയോടെ അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി.

ആര്‍എസ്എസ് ക്ഷേത്രീയ സംഘചാലക് ഡോ.ആര്‍. വന്നിയരാജന്‍, പ്രാന്ത സംഘചാലക് അഡ്വ.കെ.കെ. ബാലറാം, അഖില ഭാരതീയ സഹ സമ്പര്‍ക്ക പ്രമുഖ് രമേശ് പപ്പ, കുടുംബ പ്രബോധന്‍ സംയോജക് ഡോ. രവീന്ദ്ര ജോഷി, ക്ഷേത്രീയ ശാരീരിക് പ്രമുഖ് ഡി. ശങ്കര്‍, സേവാപ്രമുഖ് കെ. പദ്മകുമാര്‍, പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍ എന്നിവരും സര്‍സംഘചാലകനൊപ്പമുണ്ടായിരുന്നു.

ഇന്നും നാളെയുമായി തിരുവനന്തപുരത്ത് ചേരുന്ന സംഘടനാ യോഗങ്ങളില്‍ പങ്കെടുക്കുന്ന ഡോ. മോഹന്‍ ഭാഗവത് നാളെ പുലര്‍ച്ചെ 6.45ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തും. വൈകിട്ട് 7.45ന് രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി 11ന് പുലര്‍ച്ചെ മടങ്ങും. നേരത്തെ വള്ളിക്കാവ് അമൃതാ എന്‍ജിനീയറിങ് കോളജില്‍ നടക്കുന്ന സംഘചാലക് ശിബിരത്തില്‍ മാര്‍ഗദര്‍ശനം നല്കിയ ശേഷമാണ് മോഹന്‍ ഭാഗവത് അമ്മയെ സന്ദര്‍ശിച്ചത്.

രാവിലെ എന്‍ജിനീയറിങ് കോളേജില്‍ എത്തിയ സര്‍സംഘചാലകിനെ ബ്രഹ്മചാരി വിശ്വനാഥാമൃതചൈതന്യ, ബ്രഹ്മചാരി അച്യുതാമൃതചൈതന്യ, ബ്രഹ്മചാരി ഓംകാരാമൃത ചൈതന്യ, എച്ച്ആര്‍ മാനേജര്‍ നാരായണന്‍ നായര്‍, യുവധര്‍മ്മധാര ദേശീയ കോര്‍ഡിനേറ്റര്‍ മുരളി കൃഷ്ണന്‍, കോര്‍ഡിനേറ്റര്‍ രമേശ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Tags: SarsanghachalakMata Amrithananda Mayi DeviAmritapuriDr.Mohan Bhagwat
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂദല്‍ഹിയില്‍ എബിവിപി കാര്യാലയമായ യശ്വന്ത് ഭവന്‍ ഉദ്ഘാടനം ചെയ്തശേഷം സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. എബിവിപി ദല്‍ഹി സംസ്ഥാന ജോ. സെക്രട്ടറി അപരാജിത, ദല്‍ഹി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. തപന്‍കുമാര്‍ ബിഹാരി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, ദേശീയ പ്രസിഡന്റ് പ്രൊഫ. രാജ്ശരണ്‍ ഷാഹി എന്നിവര്‍ സമീപം.
India

ഐക്യത്തിലൂടെ മാത്രമെ വിജയം നേടാനാകൂ: ഡോ. മോഹന്‍ ഭാഗവത്

കാണ്‍പൂരിലെ കര്‍വാളില്‍ ഡോ. ഹെഡ്ഗേവാറിന്റെ പേരില്‍ നിര്‍മിച്ച ആര്‍എസ്എസ് പ്രാന്ത കാര്യാലയം കേശവഭവന്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ഡോ. അംബേദ്കറും ഡോ. ഹെഡ്‌ഗേവാറും ഹിന്ദുഐക്യത്തിനായി ജീവിതം സമര്‍പ്പിച്ചു: ഡോ. മോഹന്‍ ഭാഗവത്

News

ബ്രഹ്മകുമാരി ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ രാജയോഗിനി രതന്‍മോഹിനി ദാദി അന്തരിച്ചു

India

ചെറുകോല്‍പ്പുഴ മുതല്‍ ഡോണി-പോളോ വരെ; സര്‍സംഘചാലകന്റെ സന്ദര്‍ശനങ്ങള്‍ പരാമര്‍ശിച്ച് വാര്‍ഷിക റിപ്പോര്‍ട്ട്

ആര്‍എസ്എസ് ഗുവാഹത്തി മഹാനഗര്‍ കാര്യകര്‍ത്തൃ സാംഘിക്കില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

സാമാജിക പരിവര്‍ത്തനം അവനവനില്‍ നിന്ന് ആരംഭിക്കണം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു: അന്വേഷണം ഊര്‍ജിതം

ശശി തരൂര്‍ എം പിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത്; പാര്‍ട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തില്‍ അവതരിപ്പിക്കണം

വനം വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ ജനീഷ് കുമാര്‍ എംഎല്‍എക്ക് പിന്തുണയുമായി സിപിഎം

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാരം ഇറക്കിവെച്ചു;ആത്മീയതപാതയില്‍ ഗുരുപ്രസാദം തേടി കോഹ്ലിയും അനുഷ്ക ശര്‍മ്മയും വൃന്ദാവനില്‍

പുള്ളിമാനിനെ ഇടിച്ച് കൊന്നു: സ്‌കാനിയ ബസ് വിട്ടു കിട്ടാന്‍ കെ എസ് ആര്‍ ടി സിക്ക് കെട്ടിവയ്‌ക്കേണ്ടി വന്നത് 13 ലക്ഷം രൂപ.

പാക് പ്രധാനമന്ത്രി ഷാബാസ് ഷെരീഫ് (വലത്ത്)

ഇന്ത്യ ഞങ്ങൾക്ക് വെള്ളം തരണം ; സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം : അപേക്ഷയുമായി പാകിസ്ഥാൻ കത്ത്

സഹ ടെലിവിഷന്‍ താരങ്ങളുടെ രാജ്യത്തോടുള്ള വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് ഫലാക് നാസ്

പന മുറിക്കുന്നതിനിടെ ദേഹത്ത് വീണ് ഗൃഹനാഥന്‍ മരിച്ചു

കണ്ണൂരില്‍ മലപ്പട്ടത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച സ്തൂപം വീണ്ടും തകര്‍ത്തു

ബുള്ളറ്റിനെ തകര്‍ക്കാന്‍ കവാസാക്കി എലിമിനേറ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies