ചെന്നൈ: ആദ്യ മൂന്ന് മു്ന്‍ നിര ബാറ്റര്‍മാരും സംപൂജ്യരായി മടങ്ങുന്നത് കണ്ട് പതറിയ ഭാരതത്തെ കെ എല്‍ രാഹുലും വിരാട് കോലിയും തോളിലേറ്റി. 2023 ക്രിക്കറ്റ് ലോകകപ്പില്‍ ഭാരതത്തിന് വിജയത്തുടക്കവും സമ്മാനിച്ചു. ഓസ്‌ട്രേലിയയെ ആറുവിക്കറ്റിന് തകര്‍ത്തു. ഓസീസ് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം 41.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. രാഹുല്‍ 115 പന്തില്‍നിന്ന് 97 റണ്‍സ് നേടി പുറത്താകാതെ നിന്നു. കോലി 116 പന്തില്‍നിന്ന് 85 റണ്‍സ് നേടി. സ്‌കോര്‍: ഓസ്‌ട്രേലിയ 49.3 ഓവറില്‍ 199ന് പുറത്ത്, ഭാരതം 41.2 ഓവറില്‍ 201
സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് മാത്രമായപ്പോഴാണ് ഭാരതത്തിന്‍രെ മൂന്ന് മുന്‍നിര ബാറ്റര്‍മാര്‍ ഡ്രസിംഗ് റൂമിലെത്തിയത്. മൂന്ന് പേരും റണ്‍സൊന്നും നേടിയതുമില്ല. ഇഷാന്‍ കിഷനെ കാമറൂണ്‍ ഗ്രീനിന്റെ കൈകളിലെത്തിച്ച് മിച്ചല്‍ സ്റ്റാര്‍ക്ക് ആദ്യ ഓവറില്‍ തന്നെ പ്രഹരം ഏല്‍പിച്ചു. രണ്ടാം ഓവര്‍ എറിഞ്ഞ ഹേസല്‍വുഡ് രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കി. രോഹിതിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയ ഹേസല്‍വുഡ് ശ്രേയാസ് അയ്യരെ ഡേവിഡ് വാര്‍ണറിന്റെ കൈകളില്‍ എത്തിച്ചു.
19 വർഷത്തിനുശേഷമാണ് ഭാരതത്തിന്‍രെ രണ്ട് ഓപ്പണർമാരും പൂജ്യത്തിനു പുറത്താകുന്നത്. ഏകദിനത്തിൽ ഭാരതത്തിന്‍രെ ആദ്യ ബാറ്റർമാരിൽ മൂന്നുപേർ പൂജ്യത്തിനു പുറത്താകുന്ന ആദ്യ മത്സരവുമാണിത്. ഓസ്‌ട്രേലിയയ്‌ക്കായി ജോഷ് ഹെയ്‌സല്‍വുഡ് 3 വിക്കറ്റു വീഴ്‌ത്തി. സ്‌കോര്‍: ഓസ്‌ട്രേലിയ 49.3 ഓവറില്‍ 199ന് പുറത്ത്, ഇന്ത്യ 41.2 ഓവറില്‍ 201
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ 49.3 ഓവറില്‍ വിക്കറ്റ് 199 റണ്‍സ് നേടുന്നതിനിടെ ഓള്‍ ഔട്ടായി.
മൂന്നാം ഓവറില്‍ റണ്ണൊന്നുമെടുക്കാത്ത മിച്ചല്‍ മാര്‍ഷ് ബുംറയുടെ പന്തില്‍ കോലിയ്‌ക്ക് പിടികൊടുത്ത് മടങ്ങിക്കൊണ്ടായിരുന്നു തകര്‍ച്ചയുടെ തുടക്കം. വാര്‍ണറും
സ്റ്റീവ് മിത്തും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 69 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി പിടിച്ചു നിന്നു. 41 റണ്‍സ് നേടിയ വാര്‍ണറിനെ സ്വന്തം ബൗളിംഗില്‍ പിടികൂടിയ കുല്‍ദീപ് ഈ കൂട്ടുകെട്ട് പൊളിച്ചു. സ്റ്റീവ് സ്മിത്ത് (46) രവീന്ദ്ര ജഡേജയുടെ പന്തില്‍ പുറത്തായി. മാര്‍നസ് ലബുഷെയ്ന്‍ (27), അലക്‌സ് കാരി (0) എന്നിവരെക്കൂടി ജഡേജ മടക്കി. ഗ്ലെന്‍ മാക്‌സ്‌വലിനെ (15) കുല്‍ദീപും കാമറൂണ്‍ ഗ്രീനിനെ (8) അശ്വിനും പാറ്റ് കമ്മിന്‍സിനെ (15) ബുംറയും വീഴ്‌ത്തിയതോടെ ആസ്‌ട്രേലിയ 200 കടക്കില്ലന്ന് ഉറപ്പായി. എട്ടാം വിക്കറ്റില്‍ പിടിച്ചുനിന്ന മിച്ചല്‍ സ്റ്റാര്‍ക്കും ആദം സാമ്പയും് ചേര്‍ന്ന് 24 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 35 പന്തുകളില്‍ വിലപ്പെട്ട 28 റണ്‍സ് സ്റ്റാര്‍ക്ക് നേടി. ആദം സാമ്പയെ (6) ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ബുംറയും കുല്‍ദീപും രണ്ട് ഹാര്‍ദിക് പാണ്ഡ്യ ഒന്ന് വിക്കറ്റ് വീതം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: