Categories: India

വന്ദേ ഭാരതിന് സമാനമായ രീതിയില്‍ നോണ്‍ എസി ട്രെയിന്‍; വിവരങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ

Published by

ചെന്നൈ: വന്ദേ ഭാരതിന് സമാനമായ രീതിയില്‍ നോണ്‍ എസി ട്രെയിന്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ഇതിന്റെ ആദ്യ രൂപം ഈ മാസം അവസാനത്തോടെ ട്രാക്കിലോടുമെന്നാണ് വിവരം. കോച്ചിന്റെ അന്തിമ മിനുക്ക് പണികള്‍ പുരോഗമിക്കുകയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. 22 റേക്കുള്ള ട്രെയിനിന്റെ എട്ട് കോച്ചുകള്‍ നോണ്‍ എസി ആയിരിക്കും. മണിക്കൂറില്‍ 130 കിലോമീറ്ററാകും പരമാവധി വേഗത.

വന്ദേ ഭാരത് ട്രെയിനിന്റെ നിറത്തിന് സമാനമായി ഓറഞ്ച്, ചാര നിറങ്ങളിലാകും ഈ ട്രെയിനുമെന്നാണ് റിപ്പോര്‍ട്ട്. ട്രെയിനിന്റെ മറ്റ് സവിശേഷതകളും സൗകര്യങ്ങളും വന്ദേ ഭാരതില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ലോക്കോമോട്ടീവിന്റെ രൂപകല്‍പനയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ട്രെയിനിന് മുന്നിലും പിന്നിലുമാകും ലോക്കോമോട്ടീവുകള്‍ ഉണ്ടായിരിക്കുക.

വന്ദേ ഭാരതിന്റെ ചില ഫീച്ചറുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും നോണ്‍ എസി വന്ദേ ഭാരത് എന്ന് വിളിക്കാനാകില്ലെന്ന് ഐസിഎഫ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നവീകരിച്ച ത്രീടയര്‍ സ്ലീപ്പര്‍ പതിപ്പായിരിക്കും ഇതെന്നാണ് വിവരം. ചുരുങ്ങിയ ചെലവില്‍ വന്ദേ ഭാരത് സൗകര്യമാണ് ലക്ഷ്യമിടുന്നതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by