Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പകല് മുഴുവന്‍ പണിയെടുത്ത്…

കലാഭവന്‍ മണി പാടി പ്രശസ്തമായ മിക്ക നാടന്‍ പാട്ടുകളും എഴുതിയ അറുമുഖന്‍ വെങ്കിടങ്ങ്

Janmabhumi Online by Janmabhumi Online
Oct 8, 2023, 06:50 pm IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

ഷാജന്‍ സി. മാത്യു

 

അവള്‍ക്കു മാത്രം അറിയില്ല, അവളുടെ കഥ നാട്ടിലെങ്ങും പാട്ടാണെന്ന്.
അന്ന് അറുമുഖന്‍ തൃശൂരില്‍നിന്നു ചാലക്കുടിയിലേക്ക് ബസ്സില്‍ പോവുകയായിരുന്നു. കൊടകര എത്തിയപ്പോള്‍ അതാ, നല്ല സുന്ദരിയായ ഒരു പെണ്‍കുട്ടി വഴിയരികിലിരുന്ന് മീന്‍ വില്‍ക്കുന്നു. അത്ര സുന്ദരിയായ ഒരു മീന്‍കാരിയെ അന്നോളം അറുമുഖന്‍ കണ്ടിട്ടില്ല. രാത്രി വീട്ടിലെത്തിയിട്ടും ആ മീന്‍കാരിയുടെ രൂപം മനസ്സില്‍നിന്നു മാഞ്ഞില്ല എന്നു മാത്രമല്ല, അവളൊരു പാട്ടായി മാറുകയും ചെയ്തു. അറുമുഖന്‍ എഴുതി.

”ചാലക്കുടി ചന്തയ്‌ക്കു പോകുമ്പോ
ചന്ദനച്ചോപ്പുള്ള മീന്‍കാരി
പെണ്ണിനെ കണ്ടേ ഞാന്‍…”

പിന്നീട് കലാഭവന്‍ മണി പാടി മലയാളികള്‍ക്കു മുഴുവന്‍ പരിചിതയായ ആ മീന്‍കാരി താനാണെന്നറിയാതെ അവളും എത്രയോ തവണ ഈ പാട്ട് ആസ്വദിച്ചിരിക്കും.
അറുമുഖന്‍ വെങ്കിടങ്ങിനു കലാഭവന്‍ മണിയോടാണോ അതോ മണിക്ക് അറുമുഖനോടാണോ കടപ്പാട്? നാടന്‍പാട്ടിനു മലയാളികള്‍ക്കിടിയില്‍ അത്രയേറെ ജനപ്രീതിയുണ്ടാക്കി, പ്രശസ്തിയുടെ പടവുകള്‍ കയറി കലാഭവന്‍ മണി കടന്നുപോയപ്പോള്‍ ആ ഗാനങ്ങളില്‍ മിക്കതിന്റെയും സ്രഷ്ടാവ് അധികമാരുമറിയാതെ ഒരു കരിങ്കല്ല് പണിക്കാരനായി നമുക്കിടയില്‍ ഉണ്ടായിരുന്നു.

”തീര്‍ച്ചയായും മണി പാടിയതുകൊണ്ടാണ് എന്റെ പാട്ടുകളെല്ലാം ഇന്ന് ലോകമെങ്ങും അറിയപ്പെട്ടത്. അതു മണിയുടെ കഴിവുതന്നെയാണ്. അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ മണിയോടല്ലേ കടപ്പെട്ടിരിക്കുന്നത്?” അറുമുഖന്‍ ഒരിക്കല്‍ ഈ ലേഖകനോടു പറഞ്ഞു.
തൃശൂര്‍ ജില്ലയിലെ വെങ്കടങ്ങ് നടുവത്ത് ശങ്കരന്‍- കാളി ദമ്പതികളുടെ മകനായ അറുമുഖന് ചെറുപ്പം മുതലേ പാട്ടുകള്‍ ദൗര്‍ബല്യമായിരുന്നു. നാട്ടിന്‍പുറത്തെ യഥാര്‍ഥ ജീവിതങ്ങളെ കഥാപാത്രങ്ങളാക്കി പാട്ടുണ്ടാക്കാന്‍ ബഹുമിടുക്കന്‍. വിനോദ കൂട്ടായ്മകളിലും നാട്ടിന്‍പുറത്തെ ഗാനമേളകളിലും ഈ പാട്ടുകള്‍ ഹിറ്റായി നില്‍ക്കുമ്പോഴാണ് നാട്ടുകാരന്‍ തന്നെയായ സലിം സത്താര്‍ (പ്രശസ്ത മാപ്പിളഗായകന്‍ കെ.ജി. സത്താറിന്റെ മകന്‍) അറുമുഖന്റെ ഗാനങ്ങള്‍ മനോജ് കൃഷ്ണനെക്കൊണ്ടു പാടിച്ച് ‘കല്ലേം മാലേം പിന്നെ ലോലാക്കും’ എന്ന കസെറ്റ് പുറത്തിറക്കിയത്.

അക്കാലത്തു ചാലക്കുടിയില്‍ അല്‍പ്പം നാടന്‍പാട്ടും മിമിക്രിയുമായി നടന്നിരുന്ന കലാഭവന്‍ മണി എന്ന ചെറുപ്പക്കാരന്‍ ഈ കസെറ്റിലെ ‘കണ്ടത്തീലോടണ മുണ്ടത്തീ…’ എന്ന ഗാനം ശ്രദ്ധിച്ചു. ഈ എഴുത്തുകാരന്റെ പാട്ടുകള്‍ തന്റെ അഭിരുചിയുമായി ചേര്‍ന്നു പോകുമെന്നു മണി മനസ്സിലാക്കി. അടുത്ത ദിവസം തന്നെ മണിയുടെ കൂട്ടുകാര്‍ അറുമുഖനെ കാണാന്‍ വരുന്നു. ഒന്നിച്ച് ഒരു കസെറ്റ് ഇറക്കണമെന്നായിരുന്നു ആവശ്യം. അറുമുഖന് എന്താണു തടസ്സം? അങ്ങനെ കേരളത്തിലെ സൂപ്പര്‍ ഹിറ്റ് മിമിക്സ് കസെറ്റായ ‘ആക്രാന്തം കാട്ടേണ്ട, വിളമ്പിത്തരാം’ ഇറങ്ങുന്നു. ഇതിലെ
”പകല് മുഴുവന്‍ പണിയെടുത്ത്
കിട്ടണ കാശിനു കള്ളും കുടിച്ച്
എന്റെ മോളെ കഷ്ടത്തിലാക്കല്ലേ വേലായുധാ”

കേരളമെന്നല്ല, എവിടെല്ലാം മലയാളികളുണ്ടോ അവിടെല്ലാം തരംഗമായി. മദ്യപാന ശീലമുള്ള സ്വന്തം ചേട്ടന്‍ വേലായുധനെ ഓര്‍ത്ത് അറുമുഖന്‍ മുന്‍പേ പാടി നടന്നിരുന്ന ഈ ഗാനം അതേ പേരില്‍ ചേട്ടനുള്ള മണിയുടെ ജീവിതവുമായി ആരാധകര്‍ ചേര്‍ത്തു വായിച്ചു. മണി അതു നിഷേധിച്ചുമില്ല. മണിയെഴുതിയ ഗാനമാണിതെന്നാണ് മിക്കവരും വിശ്വസിച്ചുപോരുന്നത്.
വന്‍വിജയമായ ആ കൂട്ടുകെട്ട് അങ്ങനെ ആരംഭിച്ചു. നാടന്‍പാട്ടുകളുടെ ഉല്‍സവത്തിനാണ് ഈ ചങ്ങാത്തം തിരികൊളുത്തിയത്.

”വരത്തന്റൊപ്പം ഒളിച്ചു ചാടിയ തങ്കമ്മേ
നിന്റെ പരക്കം പാച്ചിലിനൊടുക്കം
കിട്ട്യോടീ തങ്കമ്മേ…”

”വരിക്കച്ചക്കേടെ ചൊളകണക്കിനെ
തുടുതുടുത്തൊരു കല്യാണീ
കൊടകരയില് കാവടിയാടുമ്പോ
കണ്ടെടീ ഞാനൊരു മിന്നായം…”

”ഇക്കൊല്ലം നമുക്ക്
ഓണമില്ലെടി കുഞ്ഞേച്ചി
കുട്ടേട്ടന്‍ തീരെ കിടപ്പിലല്ലേ…”

”മേലൂര് ഷാപ്പിലൊരിക്കല് കള്ളു കുടിക്കുവാ
നൊറ്റയ്‌ക്കു പോയതു നേരാണേ
കള്ളു കുടിച്ചു കുടിച്ചു ഞാന്‍
കയ്യീന്നു പോയത് നേരാണേ…”
അങ്ങനെ ഹിറ്റുകളുടെ ഒരു പെരുമഴ.

താനെഴുതിയ നാടന്‍പാട്ടുകളില്‍ അറുമുഖന് ഏറ്റവും ഇഷ്ടം ‘തക്കാക്കിലോ മുക്കാളി’ എന്ന ആല്‍ബത്തിലെ
”പണ്ടും പറഞ്ഞു ഞാന്‍ കുഞ്ഞാഞ്ഞോട്
ചന്തോള്ള പെണ്ണീനെ കെട്ടേണ്ടാന്ന്
ചന്തോള്ള പെണ്ണിനെ കെട്ടിയമൂലം
ആയുസ്സും പോയെന്റഴകും പോയി…” എന്ന ഗാനമാണ്.

അങ്ങനെ എത്രയെത്ര മനോഹരഗാനങ്ങള്‍… കലാഭവന്‍ മണിയുടെ കസെറ്റുകള്‍ക്കായി കേരളം കാത്തുനിന്ന നാളുകള്‍. പക്ഷേ, അവയുടെ രചയിതാവിനെ ആരും അത്ര ശ്രദ്ധിച്ചില്ല. പല കസെറ്റിലും പേരില്ലായിരുന്നു. ചിലതിലൊക്കെ ചെറിയ ചിത്രം കൊടുക്കാന്‍ നിര്‍മാതാക്കള്‍ സൗമനസ്യം കാണിച്ചു. പാട്ടെഴുത്തു മാത്രം ആസ്വദിച്ചിരുന്ന അറുമുഖന്‍ ഇതൊന്നും ശ്രദ്ധിച്ചുമില്ല.

”എന്റെ പാട്ട് മറ്റു പലരുടെയും പേരില്‍ അറിയപ്പെടുന്നതു കാണുമ്പോള്‍ സങ്കടമില്ലെന്നു പറഞ്ഞാല്‍ കള്ളമാവും. അവയൊക്കെ ഞാനെഴുതിയതാണ് എന്നറിയാവുന്ന കുറച്ചുപേരെങ്കിലും ഇവിടുണ്ട്. അവ പലതും കസെറ്റില്‍ വരുന്നതിന് എത്രയോ വര്‍ഷം മുന്‍പേ ഞാന്‍ പാടി നടക്കുന്നത് എത്രയോ പേര്‍ കണ്ടിട്ടുണ്ട്.” അറുമുഖന്‍ പറഞ്ഞു.
സ്വന്തം ഈണത്തിലാണ് അറുമുഖന്‍ പാട്ടുകളെഴുതിയത്. മിക്കവയും അതേ ഈണത്തില്‍ത്തന്നെയാണ് കസെറ്റുകളില്‍ എത്തിയത്. കുഞ്ചന്‍ നമ്പ്യാരുടെ തുള്ളലുകള്‍ ആവര്‍ത്തിച്ചു വായിച്ചിരുന്നതു ഗാനരചനയ്‌ക്ക് ഏറെ സഹായകമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

വാക്കുകള്‍ കുത്തിനിറയ്‌ക്കാനല്ല, എന്തെങ്കിലും ആശയം പകരാനാണ് പാട്ടുകളിലൂടെ അറുമുഖന്‍ ശ്രമിക്കുന്നത്. നാടന്‍പാട്ടുകള്‍ മാത്രമല്ല, ലളിതഗാനങ്ങള്‍ക്കും തൂലിക ചലിപ്പിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂരമ്മയെയും ആറ്റുകാലമ്മയെയും പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ആല്‍ബങ്ങളാണ് മണിക്കുവേണ്ടി അവസാനം എഴുതിയത്.

ഇതിനിടെ ഏതാനും സിനിമകള്‍ക്കും അറുമുഖന്‍ ഗാനരചന നിര്‍വഹിച്ചു. അതിനും നിമിത്തമായത് കലാഭവന്‍ മണി തന്നെയാണ്. മീനാക്ഷി കല്യാണം (1998) എന്ന ചിത്രത്തില്‍ നാദിര്‍ഷ സംഗീതം നല്‍കിയ ‘കൊടുങ്ങല്ലൂരമ്പലത്തില്‍….’ ആയിരുന്നു ആദ്യഗാനം. ആലാപനം മണി തന്നെ.

2001 ല്‍ ഹക്കീമിന്റെ സംഗീതത്തില്‍ മണി മാത്രം അഭിനയിച്ച ‘ദ് ഗാര്‍ഡ്’ എന്ന ചിത്രത്തിലെ ഏഴ് പാട്ടും അറുമുഖന്‍ എഴുതി. ശ്യാം ധര്‍മന്‍, രാജേഷ് എന്നിവരുടെ സംഗീതത്തില്‍ എല്ലാം ആലപിച്ചതു മണി.

2002 ല്‍ സാവിത്രിയുടെ അരഞ്ഞാണം എന്ന ചിത്രത്തില്‍ ‘തോട്ടങ്കരക്കാരി…’ എന്ന ഗാനവും മണി ആലപിച്ചു. സംഗീതം നല്‍കിയത് എം. ജയചന്ദ്രന്‍. 2005ല്‍ ചന്ദ്രോല്‍സവത്തില്‍ എത്തിയപ്പോള്‍ മണിക്കു പകരം എം.ജി. ശ്രീകുമാര്‍ ഗായകനായി. ‘ചെമ്പട പട…’യ്‌ക്കു സംഗീതം നല്‍കിയതു വിദ്യാസാഗര്‍.

അതേ വര്‍ഷം തന്നെ ഉടയോന്‍ എന്ന ചിത്രത്തിലെ പതിനെട്ടാം പട്ട…, പൂണ്ടങ്കില…, പുതുമണ്ണ്…. എന്നീ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയത് ഔസേപ്പച്ചന്‍. മോഹന്‍ലാല്‍, ഔസേപ്പച്ചന്‍, അലക്സ്, പുഷ്പവതി എന്നിവര്‍ ആലാപനം നിര്‍വഹിച്ചു. 2006 ല്‍ രക്ഷകന്‍ എന്ന സിനിമയില്‍ അറുമുഖന്‍ എഴുതിയ ‘പച്ചമുളക് അരച്ച…’ എന്ന ഗാനത്തിനു സംഗീതം നല്‍കിയത് സഞ്ജീവ് ലാല്‍.

സ്വന്തം ഗാനം മറ്റൊരാളുടെ പേരില്‍ അറിയപ്പെടുന്നതിന്റെ ദൗര്‍ഭാഗ്യം പേറുന്ന കലാകാരന്‍ കൂടിയാണ് ഇദ്ദേഹം. ‘മീശമാധവന്‍’ എന്ന സിനിമയുടെ ടൈറ്റില്‍ സോങ് ‘ഈ എലവത്തൂര് കായലിന്റെ കരയ്‌ക്കലുണ്ടൊരു കൈത…’ എന്ന മാധുരി പാടിയ മനോഹരമായ ഗാനം ഗിരീഷ് പുത്തഞ്ചേരിയുടെ പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍, ഇതിന്റെ രചയിതാവ് അറുമുഖനാണ്.

സത്യം ഓഡിയോസ് പുറത്തിറക്കിയ ‘അമ്പടി കുഞ്ഞേലി’ എന്ന ആല്‍ബത്തിനുവേണ്ടി വര്‍ഷങ്ങള്‍ മുന്‍പു അറുമുഖന്‍ എഴുതി ആലപിച്ച നാടന്‍ പാട്ട് മീശമാധവനില്‍ അനുവാദമില്ലാതെ ഉപയോഗിക്കുകയായിരുന്നു. സിനിമയുടെ അണിയറശില്‍പ്പികളുമായി ബന്ധപ്പെട്ടപ്പോള്‍ തെറ്റ് സമ്മതിച്ചു. പ്രശ്നമുണ്ടാക്കരുതെന്ന അവരുടെ അഭ്യര്‍ഥന മാനിച്ച് മൗനം പാലിച്ചു.

അറുമുഖന്റെ ആറുമക്കളില്‍ ഷിജു, ഷൈന്‍, ഷൈനി എന്നിവര്‍ കലാരംഗത്തു സജീവമാണ്. ഷൈന്‍ വെങ്കടങ്ങ് നാടോടി ഗാനവുമായി ആയിരത്തോളം വേദികള്‍ പിന്നിട്ടു കഴിഞ്ഞു.
ഇരുന്നൂറോളം പാട്ടുകളാണ് മണിക്കുവേണ്ടി അറുമുഖന്‍ എഴുതിയത്. ഇരുവരുടെയും ജീവിതസാഹചര്യങ്ങള്‍ തമ്മിലുള്ള വിസ്മയകരമായ സാമ്യം കൊണ്ട് ഇവയെല്ലാം മണിയുടെ സ്വന്തം രചനകളായി ജനങ്ങള്‍ തെറ്റിദ്ധരിച്ചു. എന്നാല്‍ ചില വേദികളില്‍ കലാഭവന്‍ മണിതന്നെ ഈ ധാരണ തിരുത്തിയിട്ടുണ്ട്, അറുമുഖന്‍ ചേട്ടനെ സ്റ്റേജിലേക്ക് വിളിച്ച് ‘എന്റെ രചയിതാവ്’ എന്നു പറഞ്ഞ് ആദരിച്ചിട്ടുമുണ്ട്.

Tags: NadanpattufolkloreKalabhavan ManiArumugan Venkitangu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അതൊക്കെ ചെയ്താല്‍ കുട്ടികള്‍ ഉണ്ടാവില്ലെന്ന് മണി പറഞ്ഞു; പിന്നീട് മീനൂട്ടി ജനിച്ച ശേഷമാണ് ആ സിനിമ ചെയ്തത്

Entertainment

കലാഭവൻ മണിയുടെ അനുസ്മരണ യോ​ഗത്തിൽ പങ്കെടുക്കാതെ ഭാര്യയും മകളും

Entertainment

ഓര്‍മ്മയില്‍ ഒളിമങ്ങാതെ കലാഭവന്‍ മണി

Entertainment

അത് പട്ടിണി കിടന്നു ചാവട്ടെ, നമ്മള് വളര്‍ത്തുന്നതെന്തിനാ, സത്യം ആ നടനറിയാമായിരുന്നു : ദിവ്യ ഉണ്ണി

Kerala

തന്നെ മുന്നില്‍ നിര്‍ത്തി ആഷിക് അബു പുതിയ സംഘടന തുടങ്ങുന്നു എന്നത് വാസ്തവമല്ലെന്ന് വിനയന്‍, സിനിമയിലെ പവര്‍ ഗ്രൂപ്പിനെ നിയന്ത്രിച്ചിരുന്നത് ദിലീപ്

പുതിയ വാര്‍ത്തകള്‍

തീവ്രവാദ സംഘടനയായ സിമിയുടെ നിരോധനം നീട്ടി കേന്ദ്രസർക്കാർ: നടപടി ചോദ്യം ചെയ്‌ത ഹര്‍ജി സുപ്രീംകോടതി തള്ളി

ഇറാൻ മിസൈൽ ആക്രമണ പ്രതിരോധം: നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഖത്തർ

‘ അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുത് ‘ ; ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയ്ശങ്കർ

ഹൈദരാബാദിൽ സിപിഐ നേതാവിനെ മുളകുപൊടി വിതറി വെടിവെച്ചു കൊന്നു

കൊച്ചിയിൽ അക്ബർ അലിയുടെ പെൺവാണിഭ റാക്കറ്റ് കേന്ദ്രത്തിൽ റെയ്ഡ്: ആറ് അന്യസംസ്ഥാന യുവതികൾ ഉൾപ്പെടെ ഒമ്പതുപേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്രസാ ശുചിമുറിയിൽ ബലാത്സം​ഗം ചെയ്തു: മലപ്പുറത്തെ മദ്രസ ഉസ്താദിന് 86 വർഷം കഠിനതടവ്

‘വിശാൽ 35 ന് ‘ചെന്നൈയിൽ ഗംഭീര തുടക്കം

ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള ആക്സിയം ദൗത്യസംഘം ഇന്ന് ഭൂമിയിൽ മടങ്ങിയെത്തും

ഏത് അറുബോറന്റെ ലൈഫിലും സിനിമാറ്റിക് ആയ ഒരു ദിവസം ഉണ്ട്; ‘സാഹസം’ ഒഫീഷ്യൽ ടീസർ പുറത്ത് 

Businesswoman holding jigsaw puzzle pieces with “Cancer screening” text

സ്‌കിന്‍ ക്യാന്‍സര്‍ മുതല്‍ ആന്തരികാവയവങ്ങളെ ബാധിക്കുന്ന ക്യാൻസർ വരെ തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies