Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎമ്മിനെ പരസ്യമായി വിമര്‍ശിച്ച് ജി. സുധാകരന്‍; കരുവന്നൂരില്‍ പാര്‍ട്ടി അന്വേഷണം പിഴച്ചു

കരുവന്നൂര്‍ സഹകരണബാങ്കിലെ അഴിമതിയുടെ പശ്ചാത്തലത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് മുന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2023, 04:56 pm IST
inKerala

ആലപ്പുഴ: കരുവന്നൂര്‍ സഹകരണബാങ്കിലെ അഴിമതിയുടെ പശ്ചാത്തലത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് മുന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. കരുവന്നൂര്‍ സഹകരണബാങ്ക് അഴിമതിയെക്കുറിച്ച് പാര്‍ട്ടി നടത്തിയ അന്വേഷണത്തില്‍ പിഴവുണ്ടായെന്ന് ജി. സുധാകരന്‍ തുറന്നടിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ കരുവന്നൂര്‍ വിഷയത്തില്‍ പാര്‍ട്ടിയെ ന്യായീകരിക്കാന്‍ രംഗത്തിറങ്ങുന്നതിന് തൊട്ടുമുന്‍പാണ് ജി. സുധാകരന്റെ പരസ്യവിമര്‍ശനം ഉണ്ടായിരിക്കുന്നത്. ഇത് സിപിഎമ്മിന് മുഖത്തേറ്റ അടിയായി.

“കുറ്റക്കാരെ മുളയിലേ നുള്ളിക്കളയണമായിരുന്നു. കുറ്റം ചെയ്തത് ആരൊക്കെയാണെന്ന് പൊതു സമൂഹത്തോട് പാര്‍ട്ടിക്ക് പറയാന്‍ കഴിഞ്ഞില്ല. ഏത് കൊലകൊമ്പനായാലും തെറ്റു ചെയ്താല്‍ നടപടിയെടുക്കണമായിരുന്നു. കുറ്റക്കാരുടെ സ്വത്ത് കണ്ട് കെട്ടണം.”- ജി. സുധാകരന്‍ പറഞ്ഞു.

ഇഡിയെ തടയാന്‍ കഴിയില്ല

“ബാങ്കിന്റെ ഇടപാടുകളില്‍ പിഴവുണ്ടെങ്കില്‍ പരിശോധിക്കുന്നത് തടയാന്‍ കഴിയില്ല. ഇഡിയെ ഇക്കാര്യത്തില്‍ തടയാന്‍ കഴിയില്ല. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം എം.കെ. കണ്ണന്‍ ഇഡിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. അല്ലാതെ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറുകയല്ല വേണ്ടത്. “- ജി. സുധാകരന്‍ പറഞ്ഞു.

എളമരം കരിം കമ്മീഷനെതിരെയും സുധാകരന്‍ ആഞ്ഞടിച്ചു

ജി. സുധാകരന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ലെന്ന കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയ എളമരം കരിം കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെയും ആദ്യമായി ജി. സുധാകരന്‍ ആഞ്ഞടിച്ചു. “ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ താന്‍ പ്രവര്‍ത്തിച്ചിട്ടില്ല. പാര്‍ട്ടിയുടെ വിജയത്തിനായി മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചു. എന്നാല്‍ എളമരം കരിം റിപ്പോര്‍ട്ടില്‍ താന്‍ പ്രവര്‍ത്തിച്ചില്ലെന്ന് എഴുതിവെച്ചു. ഇതിന് പിന്നില്‍ ആരാണെന്ന കാര്യം താന്‍ വെളിപ്പെടുത്തും. “- ജി. സുധാകരന്‍ പറഞ്ഞു.

കരുവന്നൂര്‍ സഹകരണബാങ്കില്‍ അഴിമതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ സിപിഎം നേതൃത്വത്തില്‍ ഒരു സമിതി അന്വേഷിച്ചെങ്കിലും അഴിമതി മൂടിവെക്കുകയായിരുന്നു. ഇതേക്കുറിച്ചാണ് ജി. സുധാകരന്‍ തുറന്നടിച്ച് പറഞ്ഞത്. സിപിഎം നേതൃത്വത്തില്‍ കരുവന്നൂരിലെ അഴിമതിയെക്കുറിച്ച് അന്വേഷിച്ചിരുന്നെങ്കിലും ആരൊക്കെയായിരുന്നു ഈ അന്വേഷണ സമിതിയില്‍ എന്ന കാര്യം പോലും സിപിഎം പുറത്തുമിണ്ടുന്നില്ല. പി.കെ. ബിജു ഈ അന്വേഷണസമിതിയില്‍ അംഗമായിരുന്നു എന്ന് കോണ്‍ഗ്രസിന്റെ അനില്‍ അക്കര ആരോപിച്ചെങ്കിലും പി.കെ. ബിജു ഇക്കാര്യം നിഷേധിച്ചിരുന്നു.

Tags: cpimG.SudhakaranKaruvannur BankKaruvannurbankfraudKarunvannur Bank scam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

Kerala

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

Kerala

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

Kerala

വിവരമില്ലാത്തവന്‍; സലാമിന്റെ ചരിത്രം മാധ്യമങ്ങള്‍ അന്വേഷിക്കമെന്നും ജി സുധാകരന്‍

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.