കൊച്ചി: ഇസ്രയേലിലുള്ള ഇന്ത്യൻ പൗരന്മാർ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഏത് ആവശ്യത്തിനും ഇന്ത്യൻ എംബസിയെ ബന്ധപ്പെടാം. എത്രപേർ സംഘർഷ പ്രദേശങ്ങളിൽ ഉണ്ടെന്ന് എംബസിക്ക് വിവരം നൽകിയിട്ടുണ്ട് എന്നും കേന്ദ്രമന്ത്രി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഇസ്രയേലിന് നേരെ നടന്നത് ഭീകരാക്രമണമെന്നും ഭാരതം, ആ രാജ്യത്തിനൊപ്പമെന്നും വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി. ഇന്ത്യൻ എംബസി പുറപ്പെടുവിച്ച ജാഗ്രതാ നിർദേശങ്ങൾ അനുസരിക്കുക. പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷാ നിർദേശങ്ങൾ പാലിക്കണം. അത്യാവശ്യമില്ലെങ്കിൽ പുറത്തിറങ്ങരുതെന്നും സുരക്ഷിത കേന്ദ്രത്തിൽ തുടരണമെന്നും വി.മുരളീധരൻ പറഞ്ഞു.
ഏത് അടിയന്തര സാഹചര്യവും നേരിടാൻ കേന്ദ്രഗവണ്മെന്റ് തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: