തിരുവനന്തപുരം: വയലാര്‍ അവാര്‍ഡ് വൈകി വന്ന അംഗീകാരമെന്ന് പ്രശസ്ത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി.നേരത്തെ അവാര്‍ഡ് നല്‍കാതിരുന്നത് മനപ്പൂര്‍വമാണ്. ഒരു മഹാകവിയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അവാര്‍ഡ് എപ്പോഴേ ലഭിക്കണമയിരുന്നു. നേരത്തേ നാല് തവണ തന്നെ തിരസ്കരിച്ചെന്നും ശ്രീകുമാരന്‍ തമ്പി വയലാര്‍ അവാര്‍ഡ് ലഭിച്ചതിനെ കുറിച്ച് പ്രതികരണമാരാഞ്ഞ മാധ്യമത്തോട് പറഞ്ഞു. ജനങ്ങളുടെ അവാര്‍ഡ് എപ്പോഴും തനിക്ക് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.തന്നെ ഒഴിവാക്കാന്‍ വേണ്ടി നിരന്തര ശ്രമമുണ്ടായിട്ടുണ്ട്.
നേരത്തെ 47-ാമത് വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്കാണെന്ന് വയലാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന് പ്രഖ്യാപിച്ചിരുന്നു. ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ശില്പി കാനായി കുഞ്ഞിരാമന് വെങ്കലത്തില്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: