അടിമത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് 1947ല്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍നിന്ന് നാം സ്വതന്ത്രരായി. സാമ്പത്തികമായും, സാമൂഹികമായും, രാഷ്‌ട്രീയപരമായും ഭാരതം ഈ അമൃത വര്‍ഷകാലത്ത് ലോകരാഷ്‌ട്രങ്ങളുടെ മുന്‍നിരയിലേക്ക് കുതിക്കുന്നു. പക്ഷേ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങള്‍ ഇന്ന് മാധ്യങ്ങള്‍ സൃഷ്ടിക്കുന്ന അടിമത്തത്തിന്റെ ചങ്ങലക്കെട്ടുകള്‍ക്കുള്ളിലാണ്.
അച്ചടിച്ചു വരുന്നതും ദൃശ്യമാധ്യമങ്ങളില്‍ കാണുന്നതുമെല്ലാം സത്യമാണെന്ന് വിശ്വസിക്കുന്ന നിഷ്‌കളങ്കരുടെ ഈ അടിമത്ത മനോഭാവം ചൂഷണം ചെയ്യുന്ന നിരവധി മാധ്യമങ്ങളുണ്ട്. വിദേശ ഫണ്ട് സ്വീകരിച്ചും രാഷ്‌ട്ര വിരുദ്ധശക്തികളുടെ സഹായത്തോടെയും കച്ചവട താല്‍പ്പര്യത്തോടെയും പ്രവര്‍ത്തിക്കുന്ന ചില മാധ്യമങ്ങള്‍ക്ക്, വാര്‍ത്ത എന്ന വ്യാജേന രാഷ്‌ട്ര വിരുദ്ധത സാധാരണ ജനങ്ങളുടെ ഉള്ളില്‍ കുത്തിനിറയ്‌ക്കാന്‍ ഫലപ്രദമായി സാധിക്കുന്നു.
ജനാധിപത്യത്തിലെ നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങള്‍ പൊതുജനാഭിപ്രായം കുടുംബാധിപത്യത്തില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന, ദേശവിരുദ്ധ ശിഥിലീകരണ കൂട്ടുകെട്ടുകള്‍ക്ക് അനുകൂലമായി തിരിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു. മാധ്യമങ്ങളുടെ ഈ ശ്രമങ്ങള്‍ക്ക് ചുട്ടമറുപടി നല്കാന്‍ ജന്മഭൂമിക്കേ സാധിക്കൂ. അഴിമതി വിരുദ്ധ ശക്തികള്‍ക്ക് കരുത്തേകാന്‍ ദേശസ്‌നേഹികള്‍ ജന്മഭൂമിക്കൊപ്പം അണിചേരണം. ഭാരതമെന്ന പേര് കേട്ടാല്‍ അഭിമാന പൂരിതമാകുന്ന അന്തരംഗം സൃഷ്ടിക്കാനും കേരളമെന്ന് കേട്ടാല്‍ ചോരതിളയ്‌ക്കുന്ന മനോഭാവം വളര്‍ത്താനും ജന്മഭൂമിക്കേ സാധിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക