തിരുവനന്തപുരം: കേരളത്തില്‍ ദേശീയതയില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന പത്രമാണ് ജന്മഭൂമിയെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി പറഞ്ഞു. സാമൂഹിക സാമ്പത്തിക സാംസ്ക്കാരിക രംഗങ്ങളെ വസ്തുനിഷ്ഠമായി ജന്മഭൂമി വിലയിരുത്തുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ഭാരതം മുന്നേറുകയാണ്. ലോക രാജ്യങ്ങളെല്ലാം ഭാരതത്തെ ആദരിക്കുന്നു. സാമ്പത്തികമായി ലോകത്തെ ഒന്നാമത്തെ രാജ്യമാകാനുള്ള പ്രയാണത്തിലാണ് ഭാരതം.
എന്നാല്‍ ഈ മുന്നേറ്റമെല്ലാം കേരളത്തിലെ ജനങ്ങള്‍ക്ക് മുമ്പില്‍ എത്തുന്നില്ല. മുന്‍നിര പത്രങ്ങളെല്ലാം ബോധപൂര്‍വ്വം തമസ്ക്കരിക്കുന്നു. വിമര്‍ശിക്കാം അതോടൊപ്പം നേട്ടങ്ങളെക്കുറിച്ചു കൂടി അവതരിപ്പിക്കണം.
രാജ്യ വികസനത്തെ വസ്തുനിഷ്ഠമായി അവതരിപ്പിക്കുകയാണ് ജന്മഭൂമി. ജന്മഭൂമിയുടെ പ്രചാരണം കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനായി എല്ലാവരും മുന്നിട്ടിറങ്ങുകതന്നെ വേണമെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: