Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരമാണു സിദ്ധാന്തം ആര്‍ഷജ്ഞാനത്തിന്റെ സൂക്ഷ്മദര്‍ശന പാടവം

ശ്രേഷ്ഠം സനാതന പൈതൃകം

പ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരി by പ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരി
Oct 7, 2023, 09:07 pm IST
in Samskriti

കണാദന്റെ കാലത്തിനു മുമ്പു തന്നെ വൈശേഷിക ദര്‍ശനം ഉണ്ടായിരുന്നുവെന്നും പക്ഷേ പരമാണു സിദ്ധാന്തവുമായി അതിനെ യോജിപ്പിച്ച് വികസിപ്പിച്ചത് കണാദമഹര്‍ഷിയാണെന്നും കരുതപ്പെടുന്നു. പാശ്ചാത്യനാടുകളില്‍ അണുസിദ്ധാന്തം അംഗീകൃതമാവുന്നതിന് എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഒരു ഭാരതീയ മനീഷി സ്വന്തമായി പരമാണു സിദ്ധാന്തം ആവിഷ്‌ക്കരിച്ചിരുന്നു എന്ന് സ്മരിക്കുമ്പോള്‍ തന്നെ ഏതൊരു ഭാരതീയന്റെ അന്തരംഗമാണ് അഭിമാനപൂരിതമാവാത്തത്? കണങ്ങളെ (അണുക്കളെ) കുറിച്ചുള്ള പഠനത്തിന്റെ മഹത്ത്വം കണക്കിലെടുത്ത് അദ്ദേഹത്തിന് നല്കപ്പെട്ട ബിരുദനാമമായിരിക്കാം കണാദന്‍ എന്നുള്ളത്. കണം എന്നാല്‍ അണു, അദനം എന്നാല്‍ ഭക്ഷണം, കണാദന്‍ എന്നാല്‍ അണുഭക്ഷകന്‍. അദ്ദേഹത്തിന്റെ യഥാര്‍ഥ നാമധേയം കശ്യപന്‍ എന്നായിരുന്നു.

പരമാണുവിന്റെ സ്വരൂപത്തെപ്പറ്റി ഈ ദര്‍ശനത്തിന്റെ കാഴ്ചപ്പാട് ആധുനികരുടേതില്‍ നിന്ന് ഭിന്നമാണെങ്കില്‍ക്കൂടി ദൃഷ്ടിഗോചര സീമയ്‌ക്കപ്പുറത്ത് എത്തി നില്ക്കുന്ന സൂക്ഷ്മാതി സൂക്ഷ്മദര്‍ശന പാടവത്തെ കേവലമായ ആര്‍ഷജ്ഞാനമെന്നല്ലേ പറഞ്ഞുകൂടൂ. ജനല്‍പാളിയുടെ വിടവില്‍ കൂടി, അകത്തു കടക്കുന്ന ഒരു സൂര്യരശ്മിയില്‍ കാണപ്പെടുന്ന തത്തിക്കളിക്കുന്നതായി തോന്നുന്ന, അതിസൂക്ഷ്മമായ ഒരു രജഃകണത്തിന്റെ അഥവാ പൊടിയുടെ ആറില്‍ ഒരംശത്തിനാണ് കണാദന്‍ കണ (പരമാണു) മെന്നു പറഞ്ഞിരുന്നത്.

ജാലസൂര്യമരീചിസ്ഥം യത്
സൂക്ഷ്മം ദൃശ്യതേ രജഃ
ഭാഗസ്തസ്യഷഷ്‌ഠോയം
പരമാണു രീതിരിതഃ

വൈശേഷിക ദര്‍ശനത്തിന് നാലാം നൂറ്റാണ്ടില്‍ പ്രശസ്ത പാദാചാര്യന്‍ ‘പദാര്‍ഥധര്‍മസംഗ്രഹം’ എന്ന ഭാഷ്യം രചിക്കുകയുണ്ടായി. ഈ ഗ്രന്ഥത്തെ ഉപജീവിച്ച് ശ്രീചന്ദ്രന്‍ എന്ന ആചാര്യന്‍ ‘അപദാര്‍ഥശാസ്ത്രം’ രചിച്ചു. ‘വ്യോമാവതി’ (വ്യോമശിവന്‍), ‘ന്യായകന്ദളി’ (ശ്രീധരന്‍), ‘കിരണാവലി’ (ഉദയനന്‍), ‘ലീലാവതി’ (ശ്രീവാതേശന്‍) എന്നീ ഭാഷാ ഗ്രന്ഥങ്ങളെല്ലാം പത്താംനൂറ്റാണ്ടിനു മുമ്പു തന്നെ ഈ ദര്‍ശനത്തെ അധികരിച്ച് എഴുതപ്പെട്ടവയാണ്.

പിന്നീടുള്ളവ പലനൂറ്റാണ്ടുകളിലായി രചിക്കപ്പെട്ട ‘സപ്തപദാര്‍ഥി’ (ശിവാദിത്യന്‍), ‘തര്‍ക്കകൗമുദി’ (ലാഗാക്ഷഭാസ്‌ക്കരന്‍), ‘ഉപാസ്‌ക്കരം'(ശങ്കരമിശ്രന്‍), ‘ഭാസപരിശ്‌ചേദം’ (വിശ്വനാഥന്‍), ‘സിദ്ധമുക്താവലി’, ‘അന്നഭട്ടഭാഷ്യം’, (അന്നഭട്ടന്‍), ‘വിവൃതി’ (ജയനാരായണന്‍), ഇവയെല്ലാം ഈ പരമ്പരയില്‍ പെട്ട പ്രശസ്ത ഭാഷ്യഗ്രന്ഥങ്ങളാണ്. ഈ ഗ്രന്ഥങ്ങള്‍, പ്രത്യേകിച്ചും ‘സപ്തപദാര്‍ഥി’, ‘തര്‍ക്കകൗമുദി’ എന്നീ രണ്ടു ഗ്രന്ഥങ്ങള്‍ വൈശേഷിക ദര്‍ശനവും ന്യായദര്‍ശനവും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നുണ്ട്.

Tags: vedhanta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.