കൊട്ടാരക്കര: താമരക്കുടി ഉള്‍പ്പടെയുള്ള സഹകരണ ബാങ്കില്‍ ബാങ്കുകളില്‍ തട്ടിപ്പിനിരയായി ജീവിത സമ്പാദ്യം നഷ്ടപെട്ട സഹകാരികളെ കേള്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.
കൊട്ടാരക്കര താമരക്കുടി സര്‍വീസ് സഹകരണ ബാങ്കിന്റെ തട്ടിപ്പിനിരയായ സഹകാരികളുടെ സഹകരണ സംരക്ഷണ അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി ജനങ്ങളെ കാണാന്‍ ഇറങ്ങുകയാണെന്ന പ്രസ്താവന കേട്ടിരുന്നു എങ്കില്‍ ആദ്യം തങ്ങളുടെ ജീവിത സമ്പാദ്യം നഷ്ടപെട്ട ഈ സഹകാരികളെ കേള്‍ക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം പലരും ആത്മഹത്യ വക്കിലാണ് അവര്‍ മുഖ്യ മന്ത്രിയെ കാണാന്‍ വരാന്‍ ഒരുങ്ങുകയാണ് അതിനുള്ള സൗകര്യം ഒരുക്കി കൊടുക്കണം. സഹകരണ ബാങ്കിലെ പാവങ്ങളുടെ പണം കൊള്ളയടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കെ.വൈ.സി സിപിഎം എതിര്‍ത്തു സമരം ചെയ്‌തെന്ന് വ്യക്തമായതായി.
കള്ളപണം വെളുപ്പീരും കോടി കണക്കിന് രൂപയുടെ കൊള്ള നടന്ന കരിവന്നൂര്‍ സഹകരണ ബാങ്കില്‍ ഉള്‍പ്പടെ അന്വേഷണത്തിനു ഇ.ഡി എത്തുമ്പോള്‍ സിപിഎമ്മും, കോണ്‍ഗ്രസ്സും ഒരേ സ്വരത്തില്‍ എതിര്‍ക്കുകയാണ് ഇനിയും പാവങ്ങളുടെ പണം കവരാന്‍ അനുവദിക്കണമെന്നാണ് ഇവരുടെ സംസാരം.
സഹകാരി സംരക്ഷണ അദാലാത്തില്‍ കിട്ടിയ പരാതികകളും രേഖകളും ഇ ഡി ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സികള്‍ക്കും നല്‍കും. പണം കിട്ടുന്നവരെ സഹകാരികള്‍കൊപ്പം ബിജെപി ഉണ്ടാകുമെന്നു കെ സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി താമരക്കുടിയില്‍ സംഘടിപ്പിച്ച സഹകരണ സംരക്ഷണ അദാലത്തില്‍ ഉച്ച മുതല്‍ തട്ടിപ്പിനിരയായ സഹകാരികള്‍ പരാതിയും എത്തിയിരുന്നു. 300 ലധികം നിക്ഷേപ തട്ടിപ്പിനിരയായ പരാതികളാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സഹകാരികളില്‍ നിന്നും നേരിട്ട് വാങ്ങിയത്.
ബിജെപി ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാര്‍ അദ്യക്ഷനായ പരിപാടിയില്‍ നിക്ഷേപ തട്ടി പിനിരയായ കൂട്ടായ്മയുടെ സമര നായകന്‍ കൃഷ്ണപിള്ളയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചയ്‌ക്ക് ശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബിജെപി ദക്ഷിണ മേഖല പ്രസിഡന്റ് കെ. സോമന്‍, ബിജെപി സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ വയക്കല്‍ സോമന്‍, പ്രശാന്ത് എസ്, കര്‍ഷക മോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ സുഭാഷ് പട്ടാഴി, ബിജെപി ജില്ലാ സെക്രട്ടറിമാരായ കെ ആര്‍ രാധാകൃഷ്ണന്‍, ഷാലു കുളക്കട, മണ്ഡലം സെക്രട്ടറി മാരായ അരുണ്‍ കാടാംകുളം, രഞ്ജിത് വിശ്വനാഥ്, മൈലം ഏരിയ പ്രസിഡന്റ് & വാര്‍ഡ് മെമ്പര്‍ ദീപ ശ്രീകുമാര്‍, സെക്രട്ടറി അജി ബാബു, വിവിധ ബിജെപി മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: