തിരുവനന്തപുരം: മന് കി ബാത് ഏറ്റവും കൂടുതല്‍ ജനകീയമായതിന് ഒരു കാരണം പ്രധാനമന്ത്രി ഈ പരിപാടിയില്‍ യുവാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത് കൊണ്ടാണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന് പറഞ്ഞു. സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളില്‍ എത്തിയ റേഡിയോ പരിപാടിയാണ് മന് കി ബാത് എന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് നെഹ്റു യുവ കേന്ദ്ര സംഘടിപ്പിച്ച മന് കി ബാത് @ 100 ക്വിസ് മത്സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ബംഗളൂരു ഐഐഎം അടുത്തിടെ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ മന് കി ബാതിന്റെ സ്വീകാര്യതയെ കുറിച്ചുള്ള വിശദാംശങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്.
കേവലം പ്രധാനമന്ത്രി സംസാരിക്കുന്ന ഒരു പരിപാടി മാത്രമല്ല, ഗവണ്മെന്റ് നയങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും മന് കി ബാതിന് സാധിച്ചു, കായിക മേഖലയിലെ നേട്ടം, ലഹരിക്കെതിരെയുള്ള പോരാട്ടം, നൈപുണ്യ മികവ് തുടങ്ങി യുവതലമുറയുമായ് ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മന് കി ബാതിന്റെ മുന്‍ ലക്കങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന് കി ബാതുമായി ബന്ധപ്പെട്ട് നെഹ്റു യുവ കേന്ദ്ര വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന മത്സരങ്ങളുടെ രണ്ടാം ഘട്ടത്തിന്റെ പ്രഖ്യാപനവും അദ്ദേഹം നടത്തി. മന് കി ബാത്ത് ക്വിസ് മത്സരങ്ങളുടെ രണ്ടാം ഘട്ടത്തില്‍ വിജയിക്കുന്നവര്‍ക്ക് റിപ്പബ്ലിക് ദിന പരേഡ് നേരിട്ട് കാണാനുള്ള അവസരമാണ് ലഭിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന് പറഞ്ഞു.
നെഹ്റു യുവകേന്ദ്ര, കേരള സോണ്‍ സംസ്ഥാന ഡയറക്ടര്‍ എം. അനില്‍ കുമാര്‍, എ ജെ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ: കെ.വൈ.മൊഹമ്മദ് കുഞ്ഞ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ന്യൂദല്‍ഹി യാത്രയുടെ അനുഭവങ്ങള്‍ ക്വിസ് മത്സര വിജയികള്‍ ചടങ്ങില്‍ പങ്കുവെച്ചു. സ്കൂള്‍ മുതല്‍ കോളജ് തലം വരെ നടത്തിയ ക്വിസ് മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ വിജയികളായ 17 വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും 5 ദിവസം ന്യൂഡല്‍ഹി സന്ദര്‍ശിക്കാനും രാഷ്ട്രപതി, ഉപരാഷ്ട്രപതി, കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ നേരില്‍ കാണാനും അവസരം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: