ടെല്‍ അവീവ്: യുദ്ധം ആരംഭിച്ചു കഴിഞ്ഞുവെന്നും അത് നമ്മള് തന്നെ ജയിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. രാജ്യത്തിനു നേരെ ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെ സമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ ആദ്യ പ്രതികരണത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ശത്രുകള്‍ പ്രതീക്ഷിക്കാത്ത അത്രയും വലിയ ആഘാതത്തില്‍ തിരിച്ചടിക്കുമെന്നും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദേഹം വീഡിയോ സന്ദേശതച്തില് പറഞ്ഞു.
ഇന്ന് രാവിലെയാണ് ഹമാസ് ഇസ്രായേല്‍ ജനതയ്ക്കുനേരെ ഭീകരാക്രമണം നടത്തിയത്. ഭീകരര്‍ നുഴഞ്ഞുകയറിയ കമ്മ്യൂണിറ്റികളെ തുരത്താന്‍ പ്രാഥമികമായി ഉത്തരവിട്ടിട്ടുണ്ട്. പ്രതികരണത്തിനായുള്ള കരുതല്‍ ശേഖരം സമാഹരിക്കാന്‍ നെതന്യാഹു ഉത്തരവിട്ടു. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സിന്റെയും (ഐഡിഎഫ്) ഹോം ഫ്രണ്ട് കമാന്‍ഡിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും അദ്ദേഹം ഇസ്രായേല്‍ പൗരന്മാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
אנחנו במלחמה. pic.twitter.com/XNM3l7fEQH
— Benjamin Netanyahu – בנימין נתניהו (@netanyahu) October 7, 2023
അതേസമയം ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ ഇസ്രായേലില്‍ മരിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. മാഗന്‍ ഡേവിഡ് അഡോം എമര്‍ജന്‍സി സര്‍വീസിന്റെ കണക്കനുസരിച്ച് ഹമാസ് ഭീകരസംഘം ആക്രമണം തുടങ്ങിയതിന് ശേഷം കുറഞ്ഞത് 22 പേര് കൊല്ലപ്പെട്ടു. 70ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: