പത്തനംതിട്ട: ആരോഗ്യ മന്ത്രിയുടെ ഓഫീസിലെ ബന്ധം ഉപയോഗിച്ച് നിയമനം തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്കി പണം തട്ടിയ കേസില്‍ പിടിയിലായ അഖില്‍ സജീവനെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.
അതേസമയം, 24 മണിക്കൂറിനു മുമ്പ് അഖില്‍ സജീവനെ കോടതിയില്‍ ഹാജരാക്കിയില്ലെന്ന് പ്രതിഭാഗം ആരോപിച്ചു. എന്നാല്‍ആരോഗ്യ മന്ത്രിയുടെ ഓഫീസ് മറയാക്കിയുള്ള നിയമന തട്ടിപ്പില്‍ കെപി ബാസിത്ത് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഹാജരാകാനാകില്ലെന്ന് അദ്ദേഹം അറിയിച്ചു.
ഇന്ന് രാവിലെ11 മണിക്ക് ചോദ്യം ചെയ്യലിന് എത്താനാണ് ബാസിത്തിനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നത്..എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് തനിക്ക് ചെങ്കണ്ണാണെന്നും എത്താന്‍ കഴിയില്ലെന്നുമാണ് ബാസിത് അറിയിച്ചത്. നേരത്തേ മൂന്ന് തവണ ബാസിത്തിനെ ചോദ്യം ചെയ്തിരുന്നു. മൊഴിയെടുക്കുകയും ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: