തിരുവനന്തപുരം: ചന്ദ്രനിൽ രണ്ടാം രാവിന് തുടക്കം. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി വിജയങ്ങൾ പൂർത്തിയാക്കി ആദ്യ രാത്രിക്ക് മുമ്പ് സ്ലീപ്പ് മോഡിലേക്ക് കടന്ന പ്രഗ്യാൻ റോവറും വിക്രം ലാൻഡറും ഇനിയും ഉണർന്നിട്ടില്ല. ആദ്യ രാത്രി പിന്നിട്ട് സൂര്യോദയം എത്തിയപ്പോൾ ഉണർത്താനുള്ള ശ്രമങ്ങൾ ഇസ്രോ നടത്തിയെങ്കിലും ഫലം കണ്ടില്ല.
സെപ്റ്റംബർ 22-നാണ് വീണ്ടും സൂര്യോദയം ഉണ്ടാകുന്നത്. അന്ന് മുതൽ ഉണർത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഭൂമിയിലെ പതിനാല് ദിനങ്ങളാണ് ചന്ദ്രനിലെ ഒരു പകൽ. ഇങ്ങനെ തന്നെയാണ് രാത്രിയും. ഓഗസ്റ്റ് 23-ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തിയ റോവറും ലാൻഡറും വിജയകരമായി പത്ത് ദിവസം പ്രവർത്തിച്ചു. കൂടാതെ ഈ ദിവസങ്ങളിൽ റോവർ അൽപ്പദൂരം സഞ്ചരിക്കുകയും ചെയ്തു.
സെപ്റ്റംബർ രണ്ടിന് ഇരുട്ട് വീണ് തുടങ്ങിയപ്പോഴാണ് സ്ലീപ്പ് മോഡിലേക്ക് മാറ്റിയത്. നിലവിൽ ഇവ ഉറക്കത്തിലേക്ക് നീങ്ങിയിട്ട് ഒരു മാസം പിന്നിട്ടു. ഇനി ഉണരാനുള്ള സാദ്ധ്യത കുറവാണെങ്കിലും രണ്ടാഴ്ച പിന്നിടുമ്പോൾ വീണ്ടും ശ്രമങ്ങൾ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: