ഹങ്ഷൂ: ഇന്ത്യ ഇക്കുറി ചൈനയിലെ ഹങ്ഷൂവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ആകെ സ്വര്‍ണ്ണമെഡലുകളുടെ കാര്യത്തില്‍ പുതിയ റെക്കോഡിട്ടു.
നേരത്തെ ഇന്ത്യ ഒരു ഏഷ്യന്‍ ഗെയിംസില്‍ നേടുന്ന പരമാവധി സ്വര്‍ണ്മം 20 ആണ്. എന്നാല്‍ ഈ പരിധി ഇന്ത്യ ഇക്കുറി മറികടന്നു. വെള്ളിയാഴ്ച പുരുഷ ഹോക്കിയില്‍ ജപ്പാനെ 5-1ന് തകര്‍ത്ത് സ്വര്‍ണ്ണം നേടിയപ്പോള്‍ ഇന്ത്യയുടെ ആകെ സ്വര്‍ണ്ണമെഡലുകളുടെ എണ്ണം 22 ആയി ഉയര്‍ന്നു.
ഇനിയും ഇന്ത്യയ്ക്ക് സുവര്‍ണ്ണ പ്രതീക്ഷകള്‍ ബാക്കിയുണ്ട്. ഏഴ് മെഡലുകള്‍ കൂടി ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്. അമ്പെയ്തില്‍ മൂന്ന്, കബഡിയില്‍ രണ്ട്, ബാഡ് മിന്റണില്‍ ഒന്ന്, പുരുഷ ക്രിക്കറ്റില്‍ ഒന്ന് എന്നിങ്ങിനെ മെഡലുകള്‍ ഇന്ത്യയെ കാത്തിരിക്കുന്നു. ഇതില്‍ എത്ര സ്വര്‍ണ്ണമെഡലുകള്‍ കൂടി ഇന്ത്യ വാരുമെന്ന് കാത്തിരുന്ന് കാണണം.
കായികമന്ത്രി എന്ന നിലയില്‍ അനുരാഗ് താക്കൂറിന് കായികരംഗത്തിന് വേണ്ടി മികച്ച അടിസ്ഥാന സൗകര്യങ്ങളും അന്താരാഷ്ട്ര പരിശീലനത്തിന് വേണ്ട ഏര്‍പ്പാടുകളും ചെയ്ത മോദി സര്‍ക്കാരിനും ഇത് അവിസ്മരണീയ നേട്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: