ഗാങ്ടോക്: മേഘവിസ്ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും സിക്കിമില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ബുര്‍ദാങ് മേഖലയില്‍ നിന്ന് കാണാതായ 23 സൈനികരില്‍ ഏഴ് പേരുടെ മൃതദേഹങ്ങള്‍ നദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടെടുത്തു, ഒരാളെ രക്ഷപ്പെടുത്തി, കാണാതായ 15 സൈനികര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി പി എസ് തമാങ് പറഞ്ഞു.
ഇതുവരെ, 2,411 പേരെ മാറ്റി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ദുരന്തം 22,000 ത്തിലധികം ആളുകളെ ബാധിച്ചതായി സിക്കിം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എസ്എസ്ഡിഎംഎ) ഏറ്റവും പുതിയ ബുള്ളറ്റിനില്‍ അറിയിച്ചു. പ്രളയത്തില്‍ സംസ്ഥാനത്ത് 13 പാലങ്ങള്‍ തകര്‍ന്നു, മംഗന്‍ ജില്ലയില്‍ മാത്രം എട്ട് പാലങ്ങള്‍ ഒലിച്ചുപോയി.
ഗാംഗ്ടോക്കില്‍ മൂന്ന് പാലങ്ങളും നാംചിയില്‍ രണ്ട് പാലങ്ങളും തകര്‍ന്നു. 103 പേരെ കാണാതായി. പാക്യോങ്ങില്‍ 59 പേരെയും ഗാങ്ടോക്കില്‍ 22 പേരെയും മംഗാനില്‍ 17 പേരെയും നാംചിയില്‍ അഞ്ച് പേരെയും കാണാതായി. ചുങ്താങ് പട്ടണത്തെ പൂര്‍ണമായും പ്രളയം ബാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: