പത്തനംതിട്ട: പണം വാങ്ങി ചൈന അനുകൂല പ്രചാരണം നടത്തിയെന്ന കേസില്‍ ന്യൂസ് ക്ലിക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ജീവനക്കാരിയുടെ പത്തനംതിട്ട കൊടുമണ്ണിലെ വീട്ടിലും ദല്‍ഹി പൊലീസ് പരിശോധന നടത്തി. ന്യൂസ് ക്ലിക് വീഡിയോഗ്രാഫര്‍ അനുഷ പോളിന്റെ വീട്ടിലാണ് പരിശോധന നടന്നത്.
അനുഷ പോളിന്റെ ലാപ്ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. അനുഷയുടെ മൊഴി രേഖപ്പെടുത്തി. സംസ്ഥാന പൊലീസിനെ അറിയിച്ച ശേഷമായിരുന്നു പരിശോധന.
ചൈനീസ് അനുകൂല പ്രചാരണം നടത്തുന്നതിനായി ന്യൂസ് ക്ലിക് വിദേശഫണ്ട് കൈപ്പറ്റിയെന്നാണ് കേസ്.2018 ഏപ്രില്‍ മുതല്‍ അനധികൃതമായി ക്രമവിരുദ്ധമായ മാര്‍ഗത്തില്‍ ന്യൂസ് ക്ലിക്കിന് കോടികള്‍ ലഭിച്ചെന്നാണ് എഫ് ഐ ആറിലുളളത്.വിദേശത്തുനിന്ന് കിട്ടിയ പണം രാജ്യവിരുദ്ധമായ വാര്‍ത്തകള്‍ നല്‍കാനായിരുന്നു.
ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയും എച്ച്ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തിയും നേരത്തേ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ഇരുവരെയും ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: