ഒട്ടാവ: ഖലിസ്ഥാനി ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ നയതന്ത്ര പ്രശ്നങ്ങളുടെ ഭാഗമായി ഇന്ത്യയിലുള്ള ഭൂരിഭാഗം കനേഡിയന്‍ നയതന്ത്രജ്ഞരെയും ക്വാലാലംപൂരിലേക്കും സിംഗപ്പൂരിലേക്കും കാനഡ മാറ്റി.
ഒക്ടോബര്‍ പത്തിനകം ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കണമെന്നും ഇതിനായി 40ഓളം ഉദ്യോഗസ്ഥരെ പിന്‍വലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പുതിയ തീരുമാനം.
ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയോ കോണ്‍സുലേറ്റുകള്‍ അടച്ചുപൂട്ടുകയോ ചെയ്യണമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് കനേഡിയന്‍ സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യയിലെയും കാനഡയിലെയും ഉദ്യോഗസ്ഥരുടെ എണ്ണം കൃത്യമാക്കാനാണ് നടപടി എന്ന് ഇന്ത്യ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: