ന്യൂദല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധന ഹര്‍ജിയിലെ വാദം ഉടന്‍ ആരംഭിക്കുമെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ചുള്ള തീരുമാനം ഈ മാസം 12ന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ഭരണണഘടനാ ബെഞ്ചുകളുടെ പരിഗണനയിലുളള കേസുകള്‍ അടുത്തയാഴ്ച ലിസ്റ്റ് ചെയ്യുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈചന്ദ്രചൂഡ് ഇന്ന് വ്യക്തമാക്കി. അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിവിധ വിഷയങ്ങളില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാനിരിക്കുകയാണ്.
ഇതിന് പിന്നാലെയാണ് 7,9 അംഗ ബെഞ്ചുകളുടെ പരിഗണനയിലുളള കേസുകളുടെ വാദം ഉടനുണ്ടാകുമെന്ന് മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. ഒമ്പതംഗ ബെഞ്ചിന്റെ പരിഗണനയിലാണ് ശബരിമല യുവതി പ്രവേശന കേസ്. ഈ ബെഞ്ചിന്റെ പരിഗണനയിലേക്ക് വിവിധ കേസുകള്‍ വരുമ്പോള്‍ യുവതി പ്രവേശനം സംബന്ധിച്ച കേസും ഉള്‍പ്പെടുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: