Categories: Sports

ഏഷ്യന്‍ ഗെയിംസ് കബഡി; ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ ഫൈനലില്‍

നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച നാലു മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു

Published by

ഹാങ്ഷൗ: ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ ഫൈനലില്‍ കടന്നു. പുരുഷ സെമിയില്‍ പാകിസ്ഥാനെ 61-13 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ തന്നെ ഇന്ത്യ 30-5ന്റെ ലീഡ് നേടിയിരുന്നു.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച നാലു മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു. ഏഷ്യന്‍ ഗെയിംസ് കബഡിയുടെ ചരിത്രത്തില്‍ ഇതുവരെയും പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചിട്ടില്ല.

വനിതാ വിഭാഗം സെമി ഫൈനലില്‍ നേപ്പാളിനെ ആണ് ഇന്ത്യ തോല്‍പ്പിച്ചത്. ഏകപക്ഷീയമായ മത്സരത്തില്‍ 61-17 എന്ന സ്‌കോറിനാണ് ഇന്ത്യ വിജയിച്ചത്. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ചൈനീസ് തയ്പയ് ആകും ഇന്ത്യയുടെ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും ചൈനീസ് തായ്പയും ഏറ്റുമുട്ടിയപ്പോള്‍ 34-34 എന്ന നിലയില്‍ സമനിലയില്‍ കളി അവസാനിച്ചിരുന്നു.നിലവിലെ ചാമ്പ്യന്മാരായ ഇറാനെ പരാജയപ്പെടുത്തിയാണ് ചൈനീസ് തായ്പയ് ഫൈനല്‍ ഉറപ്പിച്ചത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by