പതിനാലാമത് ഏഷ്യൻ മൗണ്ടൻ ബൈക്ക് ആൻഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമീന്റെ സെലക്ഷൻ ട്രയലിന് തുടക്കം. പൊൻമുടിയിലാണ് സെലക്ഷൻ ട്രയൽ ആരംഭിച്ചത്. പൊന്മുടി പതിനേഴാംവളവിലെ മെർക്കിസ്റ്റൺ എസ്റ്റേറ്റിൽ പ്രത്യേകം സജ്ജമാക്കിയ ട്രാക്കുകളിലാണ് സെലക്ഷൻ ട്രയൽ നടക്കുന്നത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിന് ഇത്തവണ വേദിയൊരുക്കുന്നത് പൊന്മുടിയാണ്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 200-ൽ അധികം താരങ്ങളാണ് സെലക്ഷൻ ട്രയലിൽ പങ്കെടുക്കാനായി ഇവിടെ എത്തിയിരിക്കുന്നത്. വനിതാ പുരുഷ വിഭാഗങ്ങളിലായി ആറ് സെക്ഷനുകളിലാണ് മത്സരം നടക്കുക. ഇതിൽ ബുധനാഴ്ച അണ്ടർ 18, അണ്ടർ 23 വിഭാഗങ്ങളിലെ സെക്ഷൻ പൂർത്തിയാക്കിയിരുന്നു. വ്യാഴാഴ്ച വനിതകളുടെ മത്സരം നടന്നു.
ഒക്ടോബർ 26 മുതൽ 29 വരെ നടക്കുന്ന ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായാണ് സെലക്ഷൻ ട്രയൽ നടത്തുന്നത്. 21 രാജ്യങ്ങളിൽ നിന്നായി 350-ഓളം താരങ്ങൾ ഏഷ്യൻ മൗണ്ടൻ സൈക്ലിംഗ് ഗെയിംസിൽ പങ്കെടുക്കും. മത്സരത്തിനായി നാല് കിലോമീറ്റർ ദൈർഘ്യത്തിൽ പ്രത്യേക ട്രാക്കുകൾ സജ്ജമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: