പുത്തന്‍ തലമുറകളെ ഭാരതീയ സംസ്കൃതിയുടെ അടിത്തറയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ കെല്‍പ്പുള്ള പത്രമാണ് ജന്മഭൂമി. മാധ്യമധര്മത്തോടൊപ്പം ജന്മഭൂമി ഏറ്റെടുത്തിരിക്കുന്ന ഈ ദൗത്യം അറിഞ്ഞ് ഉള്‍ക്കൊള്ളാന്‍ സമൂഹം തയ്യാറായാല്‍, വര്‍ത്തമാന കാലത്തെ ഒട്ടുമിക്ക സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും.
വാര്‍ത്തകള്‍ക്കൊപ്പം നമ്മുടെ സംസ്കാരത്തേക്കുറിച്ച് ഓര്‍മിപ്പിക്കാനും ചിന്തിപ്പിക്കാനുമുള്ള വിഭവങ്ങള്‍ക്കായി സ്ഥലം മാറ്റിവയ്ക്കുന്ന മാധ്യമങ്ങള്‍ വേറെ ഉള്ളതായി അറിവില്ല. അതിന്റെ മൂല്യം അറിഞ്ഞ് ഉള്‍ക്കൊള്ളുകയും അതു കുട്ടികളിലേയ്ക്കു പകരുകയും ചെയ്യേണ്ടത് മുതിര്‍ന്നവരുടെ കര്‍ത്തവ്യമാണ്. അതിനു ജന്മഭൂമി വായിക്കപ്പെടണം. ഈ മാധ്യമം ശക്തമായി നിലനില്ക്കുകയും കൂടുതല്‍ കുടുംബങ്ങളിലേയ്ക്കും വിഭിന്ന തുറകളിലേയ്ക്കും എത്തുകയും വേണം. ഒന്നോ രണ്ടോ ദിവസംകൊണ്ട് ഒരു കുട്ടിയിലും മാറ്റമുണ്ടായെന്നു വരില്ല. പക്ഷേ, തുടര്‍ച്ചയായ വായനയും ചിന്തയും അവരെ പുത്തന്‍ അറിവിന്റെ തലത്തിലേയ്ക്കു നയിക്കും. പാഠഭാഗങ്ങള്‍ക്കപ്പുറമുള്ള അറിവിന്റെ തലത്തിലേയ്ക്ക് അവരെത്തും. മക്കള്‍ ജിഹാദികളുടേയും മയക്കുമരുന്നിന്റേയും വലയില്പ്പെട്ടെന്നപേരിലെ, മാതാപിതാക്കളുടെ വിലാപത്തിനും കണ്ണുനീരിനും അതു പരിഹാരമാകും. ജിഹാദിസത്തിനും കമ്യൂണിസ്റ്റ് കാപാലിസത്തിനുമുള്ള മറുമരുന്നാണ് ജന്മഭൂമി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: