വാഷിങ്ടണ്‍: തങ്ങള്‍ക്കനുകൂലമായി, പ്രത്യേകിച്ച് ബെല്‍റ്റ് റോഡ് പദ്ധതിക്കാര്യത്തില്‍, റിപ്പോര്‍ട്ടുകള്‍ തയാറാക്കാന്‍ ചൈന പാക് മാധ്യമങ്ങള്‍ക്ക് വലിയ തുക നല്‍കിയെന്ന് യുഎസ് അന്വേഷണ റിപ്പോര്‍ട്ട്. 2021 ലെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇതിന്റെ വിശദ വിവരങ്ങളുള്ളത്. പണം നല്കി മാധ്യമങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.
ഭാരതത്തിനെതിരെ വാര്‍ത്തകള്‍ ചമയ്ക്കാന്‍ യുഎസ് കോടീശ്വരനും ചൈനാ പക്ഷപാതിയുമായ നെവില്‍ റോയി സിംഘാം വഴി ചൈന ഭാരതത്തിലെ ചില മാധ്യമപ്രവര്‍ത്തകര്‍ക്കും ന്യൂസ് ക്ലിക്ക് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിനും 86 കോടി നല്‍കിയെന്ന് കാര്യം ന്യൂയോര്‍ക്ക് ടൈംസ് ആഗസ്തില്‍ പുറത്തുവിട്ടിരുന്നു. കഴിഞ്ഞദിവസം ന്യൂസ് ക്ലിക്ക് പൂട്ടിച്ച ഇ ഡി, എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്ഥയെ അറസ്റ്റു ചെയ്തു. ഇതിനു പിന്നാലെയാണ് നിരവധി പാക് മാധ്യമങ്ങള്‍ക്ക് ചൈന പണം നല്കിയ കാര്യവും പുറത്തുവരുന്നത്.
ചൈനയുടെ പാകിസ്ഥാനിലെ പദ്ധതികള്‍ക്ക് പ്രചരണം നല്കാന് പ്രത്യേകം വെബ് പോര്‍ട്ടലും ചൈന തയാറാക്കിയിരുന്നു. ആഗോളതലത്തില്‍ ചൈന മാധ്യമങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളാണ് ഇതെന്നാണ് അമേരിക്കയുടെ കണ്ടെത്തല്‍. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും, ഗവണ്മെന്റിനും അനുകൂലമായി വാര്‍ത്തകള്‍ നല്‍കുന്നതിന് കോടിക്കണക്കിന് ഡോളറാണ് ചൈന ചെലവഴിക്കുന്നത്. ചൈനീ
സ് പദ്ധതികള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക, ജനകീയ പ്രശ്നങ്ങളെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവരാതിരിക്കാനും ഫണ്ടിങ് പ്രയോജനപ്പെടുത്തുന്നു എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: