തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്നാടന് എംഎല്‍എ വിജിലന്‍സിന് പരാതി നല്കി. വിജിലന്‍സ് ഡയറക്ടര്‍ ടി.കെ. വിനോദ്കുമാറിന് നേരിട്ടാണ് കുഴല്നാടന് പരാതി നല്‍കിയത്.
കേസെടുത്ത് അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കരിമണല്‍ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടിയില്‍ പിവി എന്നാല്‍ പിണറായി വിജയനാണെന്ന് തെളിയിക്കുമെന്ന് മാത്യു കുഴല്നാടന് പറഞ്ഞു. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെടുന്ന പരാതിക്കൊപ്പം തെളിവുകളും കൈമാറിയിട്ടുണ്ടെന്നും ഇനി രണ്ടാംഘട്ട പോരാട്ടമെന്ന് മാത്യു കുഴല്നാടന് പറഞ്ഞു. ചോദിച്ച ചോദ്യങ്ങള്‍ക്ക് പിണറായി അടക്കം മറുപടി നല്‍കിയില്ല. ആരോപണം ഉന്നയിച്ചത് പുകമറ സൃഷ്ടിക്കാനല്ല. നിയമപോരാട്ടം തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി വെറും ആരോപണമല്ല വലിയ അഴിമതിയാണ്. അഴിമതി നിരോധന നിയമത്തിന്റെ പരിധിയല്‍ പെടുത്തി മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം. അതിനാവശ്യമായ രേഖകളും തെളിവുകളും വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു. പിവി എന്ന ചുരുക്കപ്പേരിനപ്പുറം വീണാ വിജയന്റെ പിതാവെന്ന് കൂടി രേഖകളിലുണ്ട്.
മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ കണ്ടെത്തലുകള്‍ സാധൂകരിക്കുന്ന സിഎംആര്‍എല്‍ സിഇഒയുടെ മൊഴിയുടെ തെളിവുകളും കുഴല്നാടന് വിജിലന്‍സ് ഡയറക്ടര്‍ക്ക്
കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: