ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജീത് ശ്രീനിവാസനെ നിരോധിത പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ കൊലപ്പെടുത്തിയ കേസില്‍ ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്റെ സാക്ഷിവിസ്താരം പൂര്‍ത്തിയായി. സംഭവ കാലയളവില്‍ ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ആയിരുന്ന അരുണ്‍ എസിന്റെ സാക്ഷിവിസ്താരമാണ് മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജി വി. ജി. ശ്രീദേവി മുമ്പാകെ പൂര്‍ത്തിയായത്.
സംഭവം നടന്ന ദിവസം രാവിലെ തന്നെ കേസ് അന്വേഷണം ഏറ്റെടുക്കുകയും ക്യത്യസ്ഥല മഹസര്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട രേഖകള്‍ തയാറാക്കുകയും പ്രതികള്‍ ഉപയോഗിച്ച രണ്ട് ഇരുചക്രവാഹനങ്ങളും ഷാജി പൂവത്തിങ്കല്‍ എന്ന പ്രതി ഉപയോഗിച്ച ഇന്നോവ കാറും കണ്ടെടുക്കുകയും മറ്റും ചെയ്തത് കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥന് ആയിരുു. കേസിലെ പ്രതി ജസീബ് രാജ, രണ്‍ജീതിനെ കൊലപ്പെടുത്താനുപയോഗിച്ച വാള് കൃത്യത്തിനു ശേഷം കേസിലെ മറ്റൊരു പ്രതിയായ ഷെര്‍നാസ് അഷറഫിനെ ഏല്‍പ്പിച്ചതായി മനസിലാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വാള് കണ്ടെത്തിയതും ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു.
കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായ ആലപ്പുഴ ഡിവൈഎസ്പി എന്‍.ആര്. ജയരാജിനെ കോടതിയില്‍ അടുത്ത ആഴ്ച വിസ്തരിക്കും. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: