തിരുവനന്തപുരം : രാജ്യത്ത് ജനങ്ങളിൽ ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി സി ആർ പി എഫ് സംഘടിപ്പിക്കുന്ന വനിതാ ഉദ്യോഗസ്ഥരുടെ മോട്ടോർ സൈക്കിൾ റാലിക്ക് തിരുവനന്തപുരം പള്ളിപ്പുറം സി ആർ പി എഫ് ഗ്രൂപ്പ് സെന്ററിൽ സ്വീകരണം നൽകി. തിരുവനന്തപുരം റേഞ്ച്ഡി ഐ ജി. ആർ നിശാന്തിനി, മുൻ ഡി ജി പി. ബി സന്ധ്യ തുടങ്ങിയവർ ചേർന്ന് റാലി ഫ്ലാഗ് ഇൻ ചെയ്തു.
സി ആർ പി എഫ് ഡെപ്യൂട്ടി കമാൻഡന്റ് സിന്ധുവിന്റെ നേതൃത്വത്തിൽ 50 അംഗ സംഘമാണ് 25 ബൈക്കുകളിലായി കന്യാകുമാരിയിൽ നിന്ന് പള്ളിപ്പുറത്തെത്തിയത്. 97 കിലോമീറ്റർ ദൂരം 3 മണിക്കൂർ കൊണ്ട് ഇവർ സഞ്ചരിച്ചു. സംഘത്തിൽ 8 പേർ മലയാളികളാണ്. ദക്ഷിണ മേഖലയുടെ ഭാഗമായ റാലി കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ സഹമന്ത്രി . എ. നാരായണ സ്വാമി രാവിലെ കന്യാകുമാരിയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു.
നാരീശക്തി വിളിച്ചോതുന്ന സി ആർ പി എഫ് വനിതാ ഉദ്യോഗസ്ഥരുടെ ബൈക്ക് റാലി യുവ തലമുറയ്ക്ക് പ്രചോദനമാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മുൻ ഡി ജി പി, ബി. സന്ധ്യ പറഞ്ഞു. ബൈക്ക് റാലിയിൽ പങ്കെടുക്കുന്ന രാജ്യത്തിന്റെ നാനാ ഭാഗത്ത് നിന്നുള്ള ഉദ്യോഗസ്ഥർ ഇന്ത്യയുടെ ചെറു പതിപ്പാണെന്നും ബി സന്ധ്യ പറഞ്ഞു. സി ആർ പി എഫ് പള്ളിപ്പുറം ഗ്രൂപ്പ് സെന്റർ, ഡി ഐ ജി വിനോദ് കാർത്തിക്, ഗ്രൂപ്പ് സെന്റർ കമാൻഡന്റ് രാജേഷ് യാദവ് തുടങ്ങിയവർ സന്നിഹിതനായിരുന്നു.
ശനിയാഴ്ച രാവിലെ 06:30ന് പള്ളിപ്പുറം സി ആർ പി എഫ് ഗ്രൂപ്പ് സെന്ററിൽ നിന്ന് മധുരയിലേക്ക് പുറപ്പെടുന്ന റാലി ഒളിമ്പ്യൻ ഓമന കുമാരി ഫ്ലാഗ് ഓഫ് ചെയ്യും. രാഷ്ട്രീയ ഏക്താ ദിവസിന്റെ ഭാഗമായി ഒക്ടോബർ 05 മുതൽ 31 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുന്ന തരത്തിലാണ് സി ആർ പി എഫിലെ വനിതാ ഉദ്യോഗസ്ഥരുടെ റാലി സംഘടിപ്പിക്കുന്നത്.
RPF All Women Motorcycle Expedition-2023 receives reception in State
CRPF All Women Motorcycle Expedition-2023- a motorcycle rally of women officers organized by the CRPF was given a reception at the CRPF Group Centre at Pallippuram in Thiruvananthapuram. Former DGP B Sandhya, Thiruvananthapuram Range DIG. R Nishanthini, CRPF Pallippuram Group Centre, DIG Vinod Karthik, Group Centre Commandant Rajesh Yadav received the lady riders. A 50-member team led by CRPF Deputy Commandant Sindhu reached Pallippuram from Kanyakumari on 25 bikes. The aim of the rally is to promote national integration among the people of the country. They covered a distance of 97 km in 3 hours. Eight members of the group are from Kerala. Union Minister of State for Social Justice and Empowerment Shri. A. Narayana Swamy was flagged off the rally from Kanyakumari in the morning.
Former DGP B Sandhya,who was the Chief Guest at the event, said that the bike rally of CRPF women officers, who are highlighting Nari Shakti, is an inspiration to the younger generation. Officials from all over the country participating in the bike rally is mini-India. Olympian Smt. Omana Kumari will flag off the rally leaving for Madurai from CRPF Group Centre, Pallippuram at 06:30 am on October 07(Saturday), 2023. The rally of women officers of the CRPF is being organised in such a way that they will visit various parts of the country from October 05 to 31 as part of Rashtriya Ekta Diwas.
പ്രതികരിക്കാൻ ഇവിടെ എഴുതുക: