Categories: Kerala

വിക്രം സാരാഭായി വിജ്ഞാന്‍ പുരസ്‌കാര്‍ എസ്. സോമനാഥിന്

Published by

കൊച്ചി: പ്രഥമ വിക്രം സാരാഭായി വിജ്ഞാന്‍ പുരസ്‌കാര്‍ (രണ്ട് ലക്ഷം രൂപ) ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥിന്.

ബഹിരാകാശ രംഗത്തെ ഭാരതത്തിന്റെ അഭിമാന പദ്ധതികളായ ജിഎസ്എല്‍വി മാര്‍ക് മൂന്ന്, ചന്ദ്രയാന്‍ – 3 എന്നിവയ്‌ക്ക് നല്കിയ സംഭാവനകളും ഗവേഷണതലത്തിലും സംഘാടകതലത്തിലും നേതൃതലത്തിലും നടത്തിയ സമഗ്ര സംഭാവനകളും പരിഗണിച്ചാണ് പുരസ്‌കാരം. മുന്‍ ഐഎസ്ആര്‍ഒ മേധാവി ഡോ. ജി. മാധവന്‍ നായര്‍, മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ശ്രീശങ്കരാചാര്യ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ എന്നിവരായിരുന്നു ജഡ്ജിങ് കമ്മിറ്റി.

കാക്കനാട് വിക്രം സാരാഭായി സയന്‍സ് സ്‌കൂളില്‍ ഒക്ടോ. ഏഴിന് സംഘടിപ്പിക്കുന്ന എട്ടാമത് ശാസ്ത്ര കോണ്‍ക്ലേവില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികളായ ഡോ. ഇന്ദിര രാജന്‍, എന്‍. നന്ദകുമാര്‍, നീലകണ്ഠ അയ്യര്‍ എന്നിവര്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by