അന്റാര്‍ട്ടിക എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മഞ്ഞ് മൂടിയ പ്രദേശം എന്ന്ാകും ഓര്‍മ്മ വരിക. ഭൂമിയിലെ ഏറ്റവും അധികം തണുപ്പുള്ള പ്രദേശത്ത്, ജീവികള്‍ക്ക് വസിക്കാന്‍ കഴിയാത്ത തണുപ്പില്‍ പൂച്ചെടികള്‍ പൂത്തുലഞ്ഞ വാര്‍ത്തയാണ് പുറത്തുവരുന്നത്. എന്നാല്‍ അത്ര സുഖകരമായ വാര്‍ത്തയായി ഇതിനെ കാണേണ്ടതില്ലെന്ന് ശാസ്ത്രലോകം പറയുന്നു.വര്‍ഷങ്ങള്‍ പോകുംതോറും ആഗോളതാപനത്തലാണ് ഈ മാറ്റങ്ങള്‍ സംഭവിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
അന്റാര്‍ട്ടിക് ഹെയര്‍ ഗ്രാസ്, അന്റാര്‍ട്ടിക് പേള്‍വോര്‍ട്ട് എന്നീ രണ്ട് സസ്യങ്ങളാണ് പ്രധാനമായും വളരുന്നത്. 2009-2018 കാലയളവില്‍ ഈ ചെടികളുടെ വളര്‍ച്ച 20 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്ന് ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് ഇന്സുബ്രിയയിലെ ഗവേഷകര്‍ പറയുന്നു. 1960 മുതല്‍ 2009 വരെയുള്ള കണക്ക് താരതമ്യപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സിഗ്നി ദ്വീപിലാണ് സര്‍വേ നടത്തിയത്. 50 വര്‍ഷത്തിനിടയ്ക്ക് ഉണ്ടായ വളര്‍ച്ചയേക്കാള്‍ കൂടുതല്‍ വളര്‍ച്ച 2009-18 കാലയളവില്‍ അന്റാര്‍ട്ടിക് ഹെയര്‍ ഗ്രാസ് എന്ന പൂച്ചെടിക്ക് ഉണ്ടായി. അന്റാര്‍ട്ടിക് പേള്വോര്ട്ടെന്ന സസ്യത്തിന് അഞ്ച് ശതമാനത്തിലധികം വളര്‍ച്ചയും രേഖപ്പെടുത്തി.
ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അന്റാര്‍ട്ടിക് പെനിന്‍സുലയില്‍ ഇപ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ മൂന്നിരട്ടി സ്ഥലം സസ്യങ്ങള്‍ക്ക് വ്യാപിക്കാന്‍ ഉണ്ടാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത്തരത്തില്‍ പൂച്ചെടികളുടെ വ്യാപനം തുടരുകയാണെങ്കില്‍ ജൈവവൈവിധ്യ നാശമുണ്ടാകുമെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: