പാലക്കാട്: ജന്മഭൂമി പ്രചാരണത്തിന് മണ്ഡലത്തില്‍ അഭൂതപൂര്‍വമായ തുടക്കം. പുതുതായി 3000 വാര്‍ഷിക വരിക്കാരെ ചേര്‍ക്കുവാന്‍ കഴിഞ്ഞദിവസം നടന്ന ബിജെപി മണ്ഡലം നേതൃയോഗം തീരുമാനിച്ചു. നഗരസഭയുടെ എല്ലാ ഭാഗത്തും ജന്മഭൂമിയുടെ പ്രചരണം എത്തിക്കുവാനാണ് യോഗത്തിന്റെ തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുവാന്‍ ജന്മഭൂമിയെ ഉപയോഗപ്പെടുത്തണമെന്ന് സംസ്ഥാന സംഘടനാ ജന. സെക്രട്ടറി കെ. സുഭാഷ് പറഞ്ഞു.
ജന്മഭൂമിയുടെ പ്രചാരണത്തിനായി മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ജന്മഭൂമി എത്തിക്കുവാന്‍ പ്രത്യേക സ്ക്വാഡ് രൂപീ
കരിച്ചിട്ടുണ്ട്. വിവിധ മണ്ഡലങ്ങളില്‍ മണ്ഡലം കമ്മിറ്റികള്‍, പഞ്ചായത്ത് സമിതികള്‍ എന്നിവരുടെ നേതൃത്വത്തിലും ജന്മഭൂമി പ്രചാരണം ഊര്‍ജിതമാക്കി. മണ്ഡലം പ്രസിഡന്റ് ബാബു വെണ്ണക്കര അധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ്, ദേശീയ കൗണ്‍സിലംഗം എന്‍. ശിവരാജന്, ജില്ലാ ജന.സെക്രട്ടറി പി. വേണുഗോപാല്‍, ജില്ലാ വൈസ് പ്രസിഡന്റ് ടി. ബേബി, ജില്ലാ സെക്രട്ടറി സുമതി സുരേഷ്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്‍. ഷണ്മുഖന്, മണ്ഡലം ജന.സെക്രട്ടറി എം. സുനില്‍, സംസ്ഥാന കൗണ്‍സിലംഗങ്ങളായ വടക്കന്തറ ബേബി, സി. മധു എന്നിവര്‍ പങ്കെടുത്തു.
ഒറ്റപ്പാലത്ത് ഐഎസ്ആര്‍ഒ റിട്ട. ഉദ്യോഗസ്ഥന് വേണുഗോപാലില്നിന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് വാര്‍ഷിക വരിസംഖ്യ ഏറ്റുവാങ്ങി. സംസ്ഥാന സമിതിയംഗം കെ. ശിവദാസ്, മേഖലാ സെക്രട്ടറി ടി. ശങ്കരന്‍കുട്ടി, കെ. പ്രമോദ് കുമാര്‍, കെ.എസ്. അനൂപ്, സി. സുമേഷ്, എ. സരൂപ്, സി.ആര്. രാജേഷ് എന്നിവര്‍ പങ്കെടുത്തു.
മലമ്പുഴയില്‍ സംസ്ഥാന സംഘടന ജന. സെക്രട്ടറി കെ. സുഭാഷ്, സംസ്ഥാന ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ്, മണ്ഡലം പ്രസിഡന്റ് ജി. സുജിത്ത്, ജനറല്‍ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണന്, ജ്യോതിഷ്, ജില്ലാ സെക്രട്ടറി സുമലത മുരളി, ജില്ലാ ജന. സെക്രട്ടറി വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: