കങ്കണ റണാവത്തും രാഘവ ലോറൻസും മികച്ച വേഷത്തിലെത്തിയ ചിത്രമാണ് ചന്ദ്രമുഖി 2. 2005-ൽ പുറത്തിറങ്ങിയ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമാണ് ഇത്. രജനീകാന്തും ജ്യോതികയുമായിരുന്നു ആദ്യ പതിപ്പിൽ അഭിനയിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്താൻ പോകുകയാണ്.
ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്‌ളിക്‌സാണ് സ്വന്തമാക്കിയിരിക്കുന്നത്. എട്ട് കോടി രൂപയ്‌ക്ക് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. ചന്ദ്രമുഖി 2 സെപ്റ്റംബർ എട്ടിനാണ് തീയേറ്ററുകളിൽ എത്തുന്നത്. ഏകദേശം 6-8 ആഴ്ചകൾക്ക് ശേഷം ചന്ദ്രമുഖി-2 ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ട്.











