ഇനി മുതല്‍ പരസ്യങ്ങളുടെ ശല്യം ഇല്ലാതെ ഫേസ്ബുക്കും ഇന്‍സ്റ്റ?ഗ്രാമും ഉപയോഗിക്കാം. ഇതിനായി പ്രതിമാസ സബ്സ്ക്രിപ്ഷന് ഫീസ് മെറ്റ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. വാള് സ്ട്രീറ്റ് ജേണലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. തങ്ങളുടെ യൂറോപ്യന്‍ ഉപയോക്താക്കളില്‍ നിന്ന് പ്രതിമാസം 14 ഡോളര്‍ (ഏകദേശം 1,165 രൂപ) ഈടാക്കാനുള്ള തയ്യാറെടുപ്പിലാണ് മെറ്റ. ഇന്ത്യ പോലെയുള്ള വിപണികളില്‍ ഇത് അവതരിപ്പിക്കുന്നതിനെ കുറിച്ചുള്ള സൂചനകള്‍ നിലവില്‍ പുറത്തുവന്നിട്ടില്ല.
സ്വകാര്യത കാരണങ്ങള്‍ ചൂണ്ടിക്കാട്ടി യൂറോപ്പില്‍ സബ്സ്ക്രിപ്ഷന് ഫീസിന് അംഗീകാരം ലഭിച്ചാല്‍ സമീപഭാവിയില്‍ ഇന്ത്യയിലും അത് നടപ്പിലാകാന്‍ സാധ്യതയുണ്ട്. യൂറോപ്യന്‍ ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ അവകാശങ്ങള്‍ സംരക്ഷിക്കുകയും അമേരിക്കന്‍ കമ്പനികള്‍ ആധിപത്യം പുലര്‍ത്തുന്ന വ്യവസായത്തില്‍ മത്സരം വളര്‍ത്തുകയും ചെയ്യുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് നിലവില്‍ മെറ്റ പുതിയ രീതി നടപ്പിലാക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഡെസ്ക്ടോപ്പ് ഉപകരണങ്ങളില്‍ പരസ്യങ്ങളില്ലാതെ ഫേസ്ബുക്ക് അല്ലെങ്കില്‍ ഇന്‍സ്റ്റ?ഗ്രാം ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ പ്രതിമാസം 10.46 ഡോളര്‍ അല്ലെങ്കില്‍ 10 യൂറോ സബ്സ്ക്രിപ്ഷന് ഫീസ് നല്‍കേണ്ടി വന്നേക്കാം. ഒന്നിലധികം അക്കൗണ്ടുകളുള്ള ഉപയോക്താക്കള്‍ക്ക് ഒരു അക്കൗണ്ടിന് ഏകദേശം ആറ് യൂറോ എന്ന കണക്കില്‍ അധിക തുകയും നല്‍കേണ്ടി വരും. മൊബൈല്‍ ഉപകരണ ഉപയോക്താക്കളുടെ സബ്സ്ക്രിപ്ഷന് നിരക്ക് പ്രതിമാസം ഏകദേശം 13 യൂറോ ആയിരിക്കും.
അയര്‍ലണ്ടിലെ െ്രെപവസി റെഗുലേറ്റര്‍മാരുമായും ബ്രസല്‍സിലെ ഡിജിറ്റല്‍ കോംപറ്റീഷന്‍ റെഗുലേറ്റര്‍മാരുമായും യൂറോപ്യന്‍ യൂണിയന് െ്രെപവസി റെഗുലേറ്റര്മാരുമായുമൊക്കെ തങ്ങളുടെ പുതിയ പദ്ധതികളുടെ വിശദാംശങ്ങള്‍ മെറ്റാ ഉദ്യോഗസ്ഥര്‍ പങ്കിട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: