കൊച്ചി: ഭാരതീയ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ്സ് സംഘ് ദേശീയ എക്സിക്യൂട്ടീവ് യോഗം ഹൈദരാബാദില്‍ നടന്നു. എല്‍ഐസി ഏജന്റുമാരുടെ ഗ്രാറ്റുവിറ്റി 3 ലക്ഷത്തില്‍ നിന്നും 5 ലക്ഷമാക്കി ഉയര്‍ത്തിയതടക്കമുള്ള കാര്യങ്ങള്‍ക്കു കേന്ദ്രസര്‍ക്കാരിനും എല്‍ഐസി മാനേജ്മെന്റിനും യോഗം നന്ദി അറിയിച്ചു. ഏജന്റുമാര്‍ക്ക് ഇപിഎഫ് പെന്ഷന് ഏര്‍പ്പെടുത്തുക, ഗ്രാറ്റുവിറ്റി വ്യവസ്ഥകള്‍ ഇന്ത്യന്‍ ഗ്രാറ്റുവിറ്റി ആക്ട് പ്രകാരമാക്കുക, പ്രീമിയം പോയിന്റ് നടത്തുന്ന ഏജന്റുമാരുടെ ആനുകൂല്യങ്ങള്‍ കാലാനുസൃതമായി 10 രൂപയില്‍ നിന്നും 50 രൂപയാക്കുക, സിഎല്‍ഐഎ ഏജന്റുമാരുടെ ക്ലബ് വ്യവസ്ഥകളില്‍ റിലാക്സേഷന് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായി കേന്ദ്ര ധനകാര്യ മന്ത്രാലയവും, എല്‍ഐസി മാനേജ്മെന്റുമായി ചര്‍ച്ചകള്‍ നടത്താനും യോഗം തീരുമാനിച്ചു.
ബിഎംഎസ് പ്രഭാരി സോമേഷ് ബിശ്വാസ്, ഭാരതീയ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ്സ് സംഘ് അഖിലേന്ത്യാ പ്രസിഡന്റ് സെല്‍വകുമാര്‍, ജനറല്‍ സെക്രട്ടറി ജെ. വിനോദ്കുമാര്‍, തെലുങ്കനാ ബിഎംഎസ് അധ്യക്ഷന്‍ അഡ്വ. രാജീവ് വര്‍മ തുടങ്ങിയ നേതാക്കള്‍ രണ്ട് ദിവസത്തെ യോഗത്തില്‍ വിവിധ വിഷയങ്ങളില്‍ മാര്‍ഗദര്‍ശനം നല്കി.
ഹൈദരാബാദില്‍ നടന്ന ഭാരതീയ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ്സ് സംഘ് ദേശീയ എക്സി. യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജെ. വിനോദ്കുമാര്‍ സംസാരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: