മാറനല്ലൂര്‍/തിരുവനന്തപുരം: എട്ടു വര്‍ഷം കൊണ്ട് ഇടത് ഭരണത്തില്‍ കേരളത്തില്‍ വളര്‍ന്നത് അഴിമതിയും വര്‍ഗീയ ധ്രുവീകരണങ്ങളും മത്രമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. കൊറോണ കാലത്തെ കിറ്റിലും, പിഎസ്സി നിയമനങ്ങളിലും, ഓണക്കിറ്റിലും, പ്രളയഫണ്ടിലും വരെ അഴിമതി നടത്തിയ ഇടതുപക്ഷം ഇപ്പോള്‍ സാധാരണക്കാരുടെ നിക്ഷേപങ്ങള്‍ വരെ കൊള്ളയടിച്ചു കൊണ്ടുപോകുന്ന സ്ഥിതിയാണെന്ന് അനില്‍ ആന്റണി പറഞ്ഞു. കണ്ടല സഹ. ബാങ്കിലെ നിക്ഷേപകരുടെ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. വി.വി. രാജേഷ് ബാങ്കിന് മുന്നില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അനില്‍ ആന്റണി.
കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന ബാങ്കുകളിലും സമാന സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. അതുകൊണ്ട് സഹകരണ ബാങ്കുകളിലെ അഴിമതി ചോദ്യം ചെയ്യാന്‍ അവര്‍ക്കും ധൈര്യമില്ല. കേരളം മുഴുവന്‍ അഴിമതി നടത്തിയ ശേഷം അതില്‍ നിന്നു രക്ഷപ്പെടാന്‍ വര്‍ഗീയ ധ്രുവീകരണം നടത്തുകയാണ് സിപിഎം. കരുവന്നൂരും കണ്ടലയും ഒറ്റപ്പെട്ട സംഭവല്ല, നൂറുകണക്കിന് സഹകരണ ബാങ്കുകള്‍ക്ക് ഉദാഹരണം മാത്രമാണ്.
പിന്‍വാതില്‍ നിയമനവും കൊള്ളയും നടത്തി ധൂര്‍ത്തടിച്ച് ജീവിക്കുകയാണ് ഇന്ന് ഇടത് പക്ഷം. സത്യം പറയുന്നവരെ വായടപ്പിക്കാന്‍ ശ്രമിക്കുന്ന ഇടത് നയം വിലപോകില്ല. നരേന്ദ്ര മോദി നയിക്കുന്ന ഭാരതത്തില്‍, അമിത് ഷാ അഭ്യന്തര മന്ത്രി ആയ ഭാരതത്തില്‍
അഴിമതിക്കാരും തീവ്രവാദികളും ഒരിക്കലും പച്ചപിടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി കാട്ടാക്കട മണ്ഡലം പ്രസിഡന്റ് സുധീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി. ശിവന്‍കുട്ടി, വി.ടി. രമ, ബിജെപി തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്. ഗോപന്, എരുത്താവൂര്‍ ചന്ദ്രന്, വെങ്ങാനൂര്‍ സതീഷ്, വി.ജി. ഗിരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉപവാസ സമരത്തിന്റെ സമാപനം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: