പ്രൊഫ. വി.ടി. രമ
ദേശീയതയ്ക്കും നാടിന്റെ വികസനത്തിനും ഒരുപോലെ മുന്‍ഗണന നല്കുന്ന പത്രമാണ് ജന്മഭൂമി. സംസ്കൃതി പേജിലൂടെ ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങള്‍ ജന്മഭൂമി ഓര്‍മ്മപ്പെടുത്തുന്നു. സത്യം പറയാനും ധര്‍മ്മം പുലര്‍ത്താനും വേണ്ടത് ചങ്കൂറ്റമാണ്. അത് ജന്മഭൂമിക്കുണ്ട്. വസ്തുതകളെ നേരാംവണ്ണം അവതരിപ്പിക്കുമ്പോള്‍ അപ്പുറത്ത് ശത്രുക്കളുണ്ടാകുന്നത് സ്വാഭാവികമാണ്. വളര്‍ച്ചയുടെ വഴിയില്‍ ഏറെ മുള്‍ക്കാടുകള്‍ താണ്ടേണ്ടി വന്നപ്പോഴും മാധ്യമ ധര്‍മ്മം മറക്കാതിരുന്നതാണ് ജന്മഭൂമിയുടെ വിജയം.
ഇന്ന് ഭാരതത്തെ ശിഥിലീകരിക്കാനും അതിന്റെ സാമ്പത്തിക വളര്‍ച്ച താറുമാറാക്കാനും ചൈന കാശിറക്കുമ്പോള് അതു വാങ്ങി, ദേശവിരുദ്ധ വാര്‍ത്തകള്‍ നല്‍കുകയും നാടിനെ നശിപ്പിക്കുകയും ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങള്‍ ഒട്ടനവധിയുണ്ടെന്ന് നാം വേദനയോടെ തിരിച്ചറിയുകയാണ്. വിദേശ ശക്തികളുടെ കളിപ്പാവകളായ മാധ്യമങ്ങള്‍ അഴിഞ്ഞാടുന്ന സമയത്താണ് ദേശീയതയുടെ ശബ്ദമായ ജന്മഭൂമിയെ നാം ശരിയാംവണ്ണം അറിയുന്നത്. കേരളത്തിലെ അഴിമതിയുടെയും ജനവഞ്ചനയുടെയും വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യം ചോരാതെ ജനങ്ങള്‍ക്ക് നല്കാന് ജന്മഭൂമിക്ക് മാത്രമേ സാധിക്കുകയുള്ളൂ.
അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന ജന്മഭൂമി ദേശദ്രോഹ പക്ഷത്ത് ആശങ്കയുണ്ടാക്കുന്നതില്‍ അത്ഭുതമില്ല. ആര്‍ഷ പാരമ്പര്യത്തിന്റെ അറിവുകളും കഥകളും പ്രസിദ്ധീകരിക്കുന്ന സംസ്കൃതി പേജ് വായനക്കാര്‍ക്ക് ഏറെ പ്രിയമാണെന്ന് മനസ്സിലാക്കാനായിട്ടുണ്ട്. കൂടുതല്‍ വരിക്കാരെ ചേര്‍ത്ത് കൂടുതല്‍ പ്രചരണം നടത്തി ജന്മഭൂമിയെ നമ്മുടെ കേരളത്തിന്റെ മുഖപത്രമാക്കാന് നാം ഓരോരുത്തരും രംഗത്തിറങ്ങണം. ജന്മഭൂമി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നമുക്കൊന്നു ചേര്‍ന്ന് വിജയിപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: