തിരുവനന്തപുരം: വിദ്യാഭ്യാസ വിചക്ഷണനും ആർഎസ്എസ് പ്രാന്തീയ മുൻ സംഘചാലകും ആയിരുന്ന പ്രൊഫ: എം.കെ ഗോവിന്ദൻ നായരുടെ സ്മരണക്കായി ഏർപ്പെടുത്തിയ ‘സ്‌മൃതി ഗോവിന്ദം’ പുരസ്‌കാരം എഴുത്തുകാരനും പണ്ഡിതനുമായ ഡൊ. കെ എസ് രാധാകൃഷ്ണന്. സനാതന ധർമ്മത്തിനും ഭാരതീയ ചിന്തകൾക്കും അദ്ദേഹം നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ് പുരസ്കാരം.
എഴുത്തുകാരനും മുതിർന്ന പത്രപ്രവർത്തകനുമായ കെ.എസ്ആ.ർ മേനോൻ അടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ നിശ്ചയിച്ചത്. 25000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്.
ഒക്ടോബർ 14 നു നാല് മണിക്ക് തട്ടയിൽ എസ്കെവി യൂ.പി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണ്ണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള പുരസ്കാരം സമ്മാനിക്കും. ചടങ്ങിൽ എഴുത്തുകാരനും ചിന്തകനുമായ ജെ.നന്ദകുമാർ, ആർഎസ്എസ് കേരളാ പ്രാന്ത് പ്രചാരക് എസ് .സുദർശൻ എന്നിവർ പങ്കെടുക്കും. പ്രൊഫ: ഗോവിന്ദൻ നായർ മെമ്മോറിയൽ ഫൗണ്ടേഷനും ചങ്ങവീട്ടിൽ കുടുംബയോഗവും സംയുക്‌തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
അടിയന്തിരാവസ്ഥയിൽ ജനാധിപത്യമൂല്യങ്ങൾക്കു വേണ്ടി പ്രവർത്തിച്ച ആർഎസ്എസ് മുൻ പ്രചാരകന്മാരായിരുന്ന എം.ഐ സുകുമാരനെയും സി.ശിവദാസനെയും ചടങ്ങിൽ ആദരിക്കും. അതോടൊപ്പം തിരക്കഥാ കൃത്തും നോവലിസ്റ്റുമായ ബാബു ജി നായരെയും, റോയൽ കോമൺവെൽത് ഉപന്യാസ മത്സര വിജയി അദിതി.എസ്നാ.യരെയും ആദരിക്കും.
നിർധനരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായുള്ള സഹായ പദ്ധതിയും ചടങ്ങിൽ ഉദ്ഘാടനം ചെയ്യും. ജാതി മത ഭേദമന്യേ ഈ പദ്ധതിയിലേക്ക് അടുത്ത അധ്യയന വർഷത്തേക്ക് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: