തിരുവനന്തപുരം: ലോക ബഹിരാകാശ വാരാഘോഷം 2023ന്റെ ഭാഗമായി ഈ മാസം എട്ടിന് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഐഎസ്ആര്‍ഒ അഖില കേരള ചിത്രരചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതന്‍, തൃശ്ശൂര്‍ സെന്റ് തോമസ് കോളജ് (ഓട്ടോണമസ്), കണ്ണൂര്‍ ചൊവ്വ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ മത്സരങ്ങള്‍ നടക്കും.
എല്‍പി (ക്ലാസ് 1 മുതല്‍ 4 വരെ), യുപി (ക്ലാസ് 5 മുതല്‍ 7 വരെ), എച്ച്എസ് (ക്ലാസ് 8 മുതല്‍ 10 വരെ), എച്ച്എസ്എസ് (ക്ലാസ് 11ഉം 12ഉം) എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ https://wsweekvssc.gov.in എന്ന വെബ്സൈറ്റില്‍ 5 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. വിഷയം വേദിയില്‍ പ്രഖ്യാപിക്കും. സ്കൂള്‍ ഐഡി കാര്‍ഡും പെയിന്റിംഗ് സാമഗ്രികളും സഹിതം 8 ന് രാവിലെ 8.30ന് മത്സരവേദിയില്‍ എത്തിച്ചേരണം. വിജയികള്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ ലഭിക്കും. എല്ലാ മത്സരാര്‍ത്ഥികള്‍ക്കും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: