ഒട്ടാവ: ഇന്ത്യയുമായുള്ള തര്‍ക്കം മൂപ്പിക്കാനില്ലെന്ന് വ്യക്തമാക്കി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. നേരത്തെ തുടങ്ങിവെച്ച ഏറ്റുമുട്ടല്‍ നയത്തില്‍ നിന്നും കാനഡ പിന്‍മാറുന്നുവെന്നതിന്റെ സൂചനയാണിത്.
കഴിഞ്ഞ ദിവസം 40 കനേഡിയന്‍ നയതന്ത്രപ്രതിനിധികളോട് പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും അതിന് മറുപടിയായി ഇന്ത്യയുടെ നയതന്ത്രപ്രതിനിധികളോട് കാനഡ വിടാന്‍ ജസ്റ്റിന്‍ ട്രൂഡോ ആവശ്യപ്പെട്ടില്ല. ഇന്ത്യ-കാനഡ ബന്ധം വഷളായതിന്റെ ആദ്യ ദിവസങ്ങളില്‍ ഇന്ത്യ കാനഡയുടെ നയതന്ത്രപ്രതിനിധികളെ പുറത്താക്കിയതിന് മറുപടിയെന്നോണം കാനഡ ഇന്ത്യയുടെ നയതന്ത്രപ്രതിനിധികളെയും പുറത്താക്കിയിരുന്നു. ഇപ്പോള്‍ ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിന്റെ പാതയില്‍ നിന്നും കാനഡ പിന്തിരിയുന്നു എന്നതിന്റെ സൂചനയാണിത്.
ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ്ങ് നിജ്ജര്‍ കാനഡയില്‍ കൊല ചെയ്യപ്പെട്ടതിന് പിന്നില്‍ ഇന്ത്യാസര്‍ക്കാരാണെന്ന് ജസ്റ്റിന്‍ ട്രൂഡോ കാനേഡിയന്‍ പാര്‍ലമെന്‍റില്‍ കുറ്റപ്പെടുത്തിയതില്‍ നിന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ തുടക്കം. എന്നാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ അണുവിട പിന്മാറിയില്ല.
ഇന്ത്യയില്‍ വിഘടനവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണ് ഖലിസ്ഥാന്‍. അതിന്റെ തീവ്രവാദിയായ ഹര്‍ദീപ് സിങ്ങ് നിജ്ജറിന്റെ തലയ്‌ക്ക് ഇന്ത്യ വിലയിട്ടിരുന്നതാണ്. എന്നാല്‍ നിജ്ജര്‍ ഇന്ത്യയില്‍ നിന്നും മുങ്ങി കാനഡയില്‍ അഭയം തേടുകയായിരുന്നു. കാനഡയിലെ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഗുരുദ്വാരയ്‌ക്ക് മുന്നില്‍ വെച്ചാണ് നിജ്ജര്‍ കൊല്ലപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയ്‌ക്ക് പങ്കില്ലെന്നും വിദേറരാജ്യങ്ങളില്‍ വെച്ച് കൊലപാതകം നടത്തുന്നത് ഇന്ത്യയുടെ നയമല്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു.
ഈ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ പിന്തുണ ലഭിക്കാന്‍ ജസ്റ്റിന്‍ ട്രൂഡോ യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാജ്യ്ങ്ങളുമായി ബന്ധപ്പെട്ടെങ്കിലും അവരുടെ ആരുടെയും പിന്തുണ കിട്ടിയില്ല. മാത്രമല്ല, തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന കാനഡയുടെ നയത്തെ പ്രോത്സാഹിപ്പിക്കാന്‍ വിദേശരാഷ്‌ട്രങ്ങള്‍ തയ്യാറുമല്ല. അന്താരാഷ്‌ട്ര സമൂഹത്തില്‍ ഒറ്റപ്പെട്ട ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യ നിരോധിക്കണം എന്നാവശ്യപ്പെട്ട ഖലിസ്ഥാന്‍ സംഘടനകളില്‍ രണ്ടെണ്ണം കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. ഇത് ഇന്ത്യ പറയുന്ന ആരോപണങ്ങള്‍ കാനഡ ശരിവെയ്‌ക്കുന്നു എന്നതിന്റെ സാക്ഷ്യപത്രമാണ്. ബബ്ബര്‍ ഖല്‍സ, ഇന്‍റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍ എന്നീ സംഘടനകളെയാണ് കാനഡ നിരോധിച്ചത്.
നേരത്തെ നിജ്ജറിന്റെ കൊലപാതകത്തിന്റെ പേരില്‍ ഇന്ത്യയെ കുറ്റപ്പെടുത്തിയതിന് പിന്നില്‍ ജസ്റ്റിന്‍ ട്രൂഡോയ്‌ക്ക് വ്യക്തമായ രാഷ്‌ട്രീയ ലക്ഷ്യമുള്ളതായി പറയുന്നു. ഇപ്പോള്‍ സിഖ് സംഘടനയുടെ പിന്തുണയോടെ ഭരിയ്‌ക്കുന്ന ജസ്റ്റിന്‍ ട്രൂഡോയ്‌ക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ജയിക്കാനും സിഖ് സംഘടനകളുടെ പിന്തുണ വേണം. അതുറപ്പിക്കാനാണ് അദ്ദേഹം ഖലിസ്ഥാന്‍ തീവ്രവാദിയുടെ കൊലപാതകത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തുന്നത്.
2021ലെ കാനഡ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വെറും 152 സീറ്റുകള്‍ മാത്രമാണ് ജസ്റ്റിന്‍ ട്രൂഡോയുടെ പാര്‍ട്ടിക്ക് നേടാനായത്. 338 അംഗങ്ങളുള്ള കാനഡ പാര്‍ലമെന്‍റില്‍ കേവല ഭൂരിപക്ഷം കിട്ടാന്‍ 170 എംപിമാര്‍ വേണം. വീണ്ടും പ്രധാനമന്ത്രിയാകാന്‍ ജസ്റ്റിന്‍ ട്രൂഡോയെ സഹായിച്ചത് ജഗ് മീത് സിങ്ങ് എന്ന സിഖ് നേതാവിന്റെ എന്‍ഡിപി എന്ന പാര്‍ട്ടിയാണ്. എന്‍ഡിപിയുടെ 25 എംപിമാരും ട്രൂഡോയെ പിന്തുണച്ചു. അതുകൊണ്ട് ജഗ് മീത് സിങ്ങ് പറഞ്ഞതെന്തും ട്രൂഡോ അനുസരിച്ചേ മതിയാവൂ. കടുത്ത ഖലിസ്ഥാന്‍ വാദിയാണ് ജഗ്മീത് സിങ്ങ്. ഇദ്ദേഹത്തിന്റെ പിന്തുണയാണ് ഇന്ത്യയെ വെല്ലുവിളിക്കാന്‍ ഖലിസ്ഥാന്‍ വാദികള്‍ക്ക് ആവേശവും പണവും നല്‍കുന്നത്. ഇതേ ജഗ്മീത് സിങ്ങിനെ സന്തോഷിപ്പിക്കാനാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തിയത്.
ആകെ 4 കോടി ജനസംഖ്യയുള്ള കാനഡയില്‍ സിഖുകാര്‍ മാത്രം 7.7 ലക്ഷമുണ്ട്. ഇത് കാനഡയിലെ ആകെ ജനസംഖയുടെ രണ്ട് ശതമാനം വരും. ഈ സിഖ് ജനത മുഴുവന്‍ പിന്തുണയ്‌ക്കുന്നത് ജസ് മീത് സിങ്ങിന്റെ എന്‍ഡിപിയെയാണ്. അങ്ങിനെയാണ് ജസ്മീത് സിങ്ങ് കാനഡയില്‍ കരുത്തനായത്. ഇനി 2025 വരെ ഭരിയ്‌ക്കാനും അതിന് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ ജയിക്കാനും ട്രൂഡോയ്‌ക്ക് ജഗ്മിത് സിങ്ങിനെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: