ന്യൂദല്‍ഹി: ജപ്പാന് ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷനും (ജെബിഐസി) ഇന്ത്യ ഗവണ്മെന്റും പ്രധാന നിക്ഷേപകരായി 600 മില്യണ്‍ ഡോളറിന്റെ ഇന്ത്യജപ്പാന്‍ ഫണ്ട് രൂപീകരിക്കാനുള്ള നടപടികള്‍ നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (എന്‍ഐഐഎഫ്) പൂര്‍ത്തിയാക്കി. ഇരു രാജ്യങ്ങളും പ്രാധാന്യം നല്കുന്ന കാലാവസ്ഥ, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഈ സംയുക്ത സംരംഭം ലക്ഷ്യമിടുന്നു.
ഈ പ്രഖ്യാപനം ചകകഎന്റെ ആദ്യ ഉഭയകക്ഷി ഫണ്ടിന്റെ പ്രഖ്യാപനത്തെയാണ് സൂചിപ്പിക്കുന്നത്. ഫണ്ടിന്റെ ആകെ തുകയുടെ 49% ഇന്ത്യ ഗവണ്മെന്റും, ബാക്കി 51% ജെബിഐസിയും സംഭാവന ചെയ്യും.
ഫണ്ട് വിനിയോഗം നിര്‍വ്വഹിക്കുന്നത് എന്‍ഐഐഎഫ് ലിമിറ്റഡ് (എന്‍ഐഐഎഫ്) ആയിരിക്കും. ജെബിഐസിയുടെ ഒരു ഉപസ്ഥാപനമായ ജെബിഐസി ഐജി ഇന്ത്യയിലെ ജാപ്പനീസ് നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് എന്ഐഐഎഫിനെ പിന്തുണയ്ക്കും.
ഇന്ത്യ ജപ്പാന് ഫണ്ട്, പാരിസ്ഥിതിക സുസ്ഥിരത, കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമന മാര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ നിക്ഷേപം നടത്തുന്നതിന് പുറമെ ഇന്ത്യയിലേക്കുള്ള ജാപ്പനീസ് നിക്ഷേപം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ‘പാര്‍ട്ണര്‍ ഓഫ് ചോയ്സ്’ പങ്ക് വഹിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.
ഇന്ത്യാ ജപ്പാന് സര്‍ക്കാരുകള്‍ തമ്മിലുള്ള തന്ത്രപരവും സാമ്പത്തികപരവുമായ പങ്കാളിത്തത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഇന്ത്യാ ജപ്പാന് ഫണ്ടിന്റെ രൂപീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: